എക്സിനോസ് 2400 പ്രൊസസ്സർ, 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, ട്രിപ്പിൾ ക്യാമറ; S25FE പുറത്തിറക്കാനൊരുങ്ങി സാംസങ്

കൊച്ചി: S25 സീരീസിന്റെ FE വെർഷൻ പുറത്തിറക്കാൻ ഒരുങ്ങി സാംസങ്. ഈ മാസം അവസാനം ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 6.7- ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, ട്രിപ്പിൾ ക്യാമറ, എക്സിനോസ് 2400 പ്രൊസസ്സർ തുടങ്ങിയവയാണ് ഫോണിന്റെ ഫീച്ചറുകൾ.
161.3 x 76.6 x 7.4 അളവിലാണ് S25 FE ഉപയോക്താക്കളിലേക്കെത്തുന്നത്. മുൻപുള്ള ഫോണുകളുമായി താരതാമ്യപ്പെടുത്തുമ്പോൾ ഫോണിന് തിക്ക്നസ്സ് അധികമാണ്. 1080 x 2340 പിക്സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയുമാണ് ഫോണിന്റെ മറ്റ് ഫീച്ചറുകൾ. ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണമാണ് ഫോണിനുള്ളത്. OIS ഉള്ള 50MP പ്രൈമറി ഷൂട്ടർ ക്യാമറ, 8MP 3x ടെലിഫോട്ടോ ലെൻസ്, 12MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് അടക്കമുള്ള ട്രിപ്പിൾ ക്യാമറയും ഫോണിലുണ്ട്. ഫോണിന്റെ ഫ്രണ്ട് ക്യാമറ 10MP യുടേത് മാറി 12MP സെൽഫി ക്യാമറയും ഫോണിലുണ്ടാകും.
ഫോണിൽ 4,900mAh ബാറ്ററിയാണുള്ളത്. S24 FE-യിലെ 25W ചാർജിങ്ങാണ് ഉണ്ടായതെങ്കിൽ ഈ ഡിവൈസിൽ 45W ചാർജിങ് കപ്പാസിറ്റി ഉണ്ടാകും. S25 FE-യിൽ 15W വയർലെസ് ചാർജിങ്ങ് ഓപ്ഷനും ഉണ്ടാകും. ഡിവൈസിൽ എക്സിനോസ് 2400 പ്രൊസസ്സർ ആണുണ്ടാകുക. ഫോണിൽ രണ്ട് സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ട്. 8GB RAM/128GB സ്റ്റോറേജും 8GB RAM/256GB സ്റ്റോറേജുമാണുള്ളത്. സാംസങ് S25 FE യിൽ വൺ യുഐ 8 ആയിരിക്കും. S25 സീരീസുകൾക്ക് ഏഴ് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും സുരക്ഷാ പാച്ചുകളും സാംസങ് നൽകുന്നുണ്ട്.









0 comments