ad
Deshabhimani

സൂപ്പര്‍ ലുക്കില്‍ ഫ്ലൈയിങ് ഫ്ലീ സി6

റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക്

enfeild
വെബ് ഡെസ്ക്

Published on Apr 21, 2026, 01:21 PM | 1 min read

ഇരുചക്രവാഹന വിപണിയിലെ കരുത്തന്മാരായ റോയല്‍ എന്‍ഫീല്‍ഡ് ആദ്യ ഇലക്ട്രിക് ബൈക്ക് "ഫ്ലൈയിങ് ഫ്ലീ സി6' വിപണിയില്‍ ഇറക്കി. പുതിയകാലത്തിന് ഇണങ്ങുന്ന സാങ്കേതികവിദ്യയും പരമ്പരാഗത രൂപകൽപ്പനയും സംയോജിപ്പിച്ചാണ് ഈ വാഹനം ലഭ്യമാക്കിയിരിക്കുന്നത്. കമ്പനിയുടെ ഏറ്റവും ഭാരം കുറഞ്ഞ വാഹനം എന്ന വിശേഷണത്തോടെ എത്തുന്ന ഇതിന് 124 കിലോഗ്രാം മാത്രമാണ് ഭാരം. 3.91 കിലോവാട്ട് ലിഥിയം അയോണ്‍ ബാറ്ററി പാക്കും പരമാവധി 60 എന്‍എം ടോര്‍ക്ക് നല്‍കുന്ന 15.4 വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് ഇതിന് കുതിപ്പേകുന്നത്.


ഓണ്‍ബോര്‍ഡ് ചാര്‍ജറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 154 കിലോമീറ്റര്‍ യാത്ര ചെയ്യാമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. 2089 മില്ലീമീറ്റര്‍ നീളവും 1122 മില്ലീമീറ്റര്‍ ഉയരവുമുള്ള ഈ വാഹനത്തിന് മണിക്കൂറില്‍ പരാവധി 115 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. താക്കോല്‍ ഇല്ലാതെ ആപ്പിലൂടെയോ പാസ്-കോഡിലൂടെയോ സ്റ്റാര്‍ട്ട് ചെയ്യാവുന്ന ഈ ബൈക്കില്‍ ഇലക്ട്രിക് ഹാന്‍ഡില്‍ബാര്‍ ലോക്ക്, മുന്നിലും പുറകിലും ഡിസ്ക് ബ്രേക്ക് സംവിധാനം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, സ്മാര്‍ട്ട് നാവിഗേഷന്‍, 3.5 ഇഞ്ച് സര്‍ക്കുലര്‍ ടച്ച് സ്ക്രീന്‍ എന്നിവയും നല്‍കിയിരിക്കുന്നു. 2.79 ലക്ഷമാണ് എക്സ്ഷോറൂം വില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home