ad
Deshabhimani

ഫ്രണ്ട് പാർക്കിങ് സെൻസറുമായി പുതിയ റെനോ ട്രൈബർ

renault triber rethink
വെബ് ഡെസ്ക്

Published on Aug 05, 2025, 12:05 PM | 1 min read

റെനോ ഇന്ത്യ പുതിയ റെനോ ട്രൈബർ 7- സീറ്റർ കാർ പുറത്തിറക്കി. ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യൻ വിപണിയിലെ "റെനോ, റീതിങ്ക്' എന്ന പുതിയ ബ്രാൻഡ് ട്രാൻസ്ഫോർമേഷൻ സ്ട്രാറ്റജിക്കുകീഴിൽ പുറത്തിറക്കുന്ന ആദ്യ മോഡൽകൂടിയാണിത്. പുതിയ ബ്രാൻഡ് ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുപ്പത്തഞ്ചിലധികം ഡിസൈൻ, ഫീച്ചർ അപ്ഡേറ്റുകളാണ് ഈ വാഹനത്തിന് കമ്പനി അവകാശപ്പെടുന്നത്.


6250 ആർപിഎമ്മിൽ പരമാവധി 72 പിഎസ് പവറും 3500 ആർപിഎമ്മിൽ പരമാവധി 96 എൻഎം ടോർക്കും നൽകുന്ന എൻജിനാണ് ഈ വാഹനത്തിന്റെ കരുത്ത്. ആകർഷകമായ ബോൾഡ് ന്യൂ ഗ്രിൽ, പുതിയ രൂപത്തിലുള്ള ഹുഡ്, ബംബർ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളോടുകൂടിയ അഡ്വാൻസ്ഡ് എൽഇഡി പ്രൊജക്ടർ ഹെഡ്-ലാമ്പുകൾ എന്നിവ ഉൾപ്പെടുത്തി മുൻഭാഗത്ത് വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.


പുത്തൻ ഡ്യുവൽ-ടോൺ ഡാഷ്ബോർഡ് ലേഔട്ട് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന എട്ടിഞ്ച് ഫ്ലോട്ടിങ് ടച്ച്സ്ക്രീൻ ഡിസ്-പ്ലേയുമായി സംയോജിപ്പിച്ചിട്ടുമുണ്ട്. ആറ് എയർബാഗുകളും സെഗ്മെന്റിൽ ആദ്യമായി ഫ്രണ്ട് പാർക്കിങ് സെൻസറും ഉൾപ്പെടെ അഞ്ചു പുതിയ സുരക്ഷാ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.


ഓതെന്റിക്, എവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നിങ്ങനെ നാല് വകഭേദങ്ങൾ ലഭ്യമാകും. നാലിലും 5 -സ്പീഡ് മാന്വൽ ട്രാൻസ്മിഷനും ടോപ്പ്-എൻഡ് ഇമോഷൻ വേരിയന്റിൽ അഡ്വാൻസ്ഡ് ഇസി-ആർ എഎംടി ഓപ്ഷനും ലഭ്യമാണ്. 6.29 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home