Deshabhimani

റെനോ ഡസ്റ്റർ 2026 ജനുവരിയിൽ: തിരിച്ചുവരവ് പ്രഖ്യാപിച്ച് റെനോ ഇന്ത്യ

reno Duster
വെബ് ഡെസ്ക്

Published on Oct 29, 2025, 02:21 PM | 1 min read

കൊച്ചി: ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ റെനോ ഡസ്റ്ററിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചു. പുതിയ റെനോ ഡസ്റ്റർ ജനുവരി 26 റിപബ്ലിക് ദിനത്തിൽ ഔദ്യോഗികമായി പുറത്തിറക്കും.


2012ലാണ് ഇന്ത്യയിൽ ആദ്യമായി റെനോ ഡസ്റ്റർ പുറത്തിറക്കിയത്. റെനോയുടെ 'ഇന്റർനാഷണൽ ഗെയിം പ്ലാൻ 2027'ന്റെ ഭാഗമായി ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ ഉത്പ്പന്നമാണ് പുതിയ ഡസ്റ്റർ. ഇന്ത്യ കേന്ദ്രീകരിച്ച് കമ്പനി നടപ്പാക്കുന്ന 'റെനോൾട്ട് റീത്തിങ്ക്' പദ്ധതിയുടെ ഭാഗം കൂടിയാണീ വാഹനം.


ലോകമെമ്പാടും 18 ലക്ഷത്തോളം ഉപഭോക്താക്കളും ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം ഉടമകളുമുള്ള ഡസ്റ്റർ, റെനോയുടെ ആഗോള എസ്‌യുവി വാഹന നിരയിലെ ഏറ്റവും വിജയകരമായ മോഡലുകളിൽ ഒന്നാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home