മിനി കൂപ്പർ എസ്ജിപി ഇൻസ്പയേർഡ് എഡിഷൻ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ജർമൻ ലക്ഷ്വറി കാർ നിർമാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ കീഴിലുള്ള മിനി പുതിയ ലിമിറ്റഡ് എഡിഷൻ മോഡല്‍ ‘മിനി കൂപ്പർ എസ്ജിപി ഇൻസ്പയേർഡ് എഡിഷൻ' ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റേസിങ് ട്രാക്കുകളിൽ കരുത്ത് തെളിയിച്ച "മിനി ജിപി'യുടെ പാരമ്പര്യവും അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളും സംയോജിപ്പിച്ചാണ് ഈ പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെത്തിക്കുന്നതെന്നും ഇതിന് 6.6 സെക്കൻഡിനുള്ളില്‍ 100 കിലോമീറ്റർ വേഗം കൈവരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
204 എച്ച്പി കരുത്തുള്ള ട്വിൻ പവർ ടർബോ പെട്രോൾ എൻജിനാണ് ഇതിന് കുതിപ്പുനല്‍കുന്നത്. ഏഴ് -സ്പീഡ് ഡ്യുവൽ ക്ലച്ച് (ഡിസിടി) ഓട്ടോമാറ്റിക് ഗിയർബോക്സാണുള്ളത്. പൂർണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഈ കാറിന്റ 30 യൂണിറ്റുകളാണ് രാജ്യത്ത് ലഭ്യമാക്കുന്നത്. പരിസ്ഥിതിസൗഹൃദ ക്രോം -ഫ്രീ, ലെതർ-ഫ്രീ ക്യാബിൻ, 240 എംഎം സർക്കുലർ ഒഎൽഇഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പ്രീമിയം ഹാർമാൻ കാർഡൺ ഓഡിയോ സിസ്റ്റം, സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ കാമറ, പാർക്കിങ് അസിസ്റ്റ് തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 58.90 ലക്ഷമാണ് എക്സ്ഷോറൂം വില.









0 comments