പുതിയ ഇവി 6 അവതരിപ്പിച്ച് കിയ ഇന്ത്യ

kia
വെബ് ഡെസ്ക്

Published on Jan 18, 2025, 04:36 PM | 2 min read

ന്യൂഡൽഹി: ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025ൽ പുതിയ ഇവി 6 അവതരിപ്പിച്ച് പ്രീമിയം കാർ നിർമാതാക്കളായ കിയ ഇന്ത്യ. കാറിന്റെ ബുക്കിംഗ് ഇന്ന് ആരംഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. അഡാസ് 2.0 പാക്കേജുമായി എത്തുന്ന പുതിയ ഇവി 6ൽ സുരക്ഷയും ഡ്രൈവർ അസിസ്റ്റൻസും നൽകുന്ന 27 നൂതന സവിശേഷതകളാണുള്ളത്. അപകടങ്ങളെ പ്രതിരോധിക്കുന്ന ഫ്രണ്ട് കൊളീഷൻസ് അവോയിഡൻസ് അസിസ്റ്റ് (എഫ്സിഎ), ഫോർവേഡ് കൊളീഷൻ അവോയിഡൻസ് (എഫ്സിഎ), ലെയ്ൻ അസിസ്റ്റ് ചേഞ്ചിൽ ഓൺകമിംഗ്, ലെയ്ൻ ഫോളോ അസിസ്റ്റ് (എൽഎഫ്എ) എന്നിവയാണ് അധിക സവിശേഷതകൾ.


എസ്യുവിക്ക് 99.8 kWh ബാറ്ററിയാണ് കരുത്ത് പകരുന്നത്. 350 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ച് 24 മിനിറ്റിനുള്ളിൽ 10% മുതൽ 80% വരെ റീചാർജ് സാധ്യമാണ്. കിയ സ്മാർട്ട് ഹോമിന്റെ കണക്റ്റഡ് ഹോം അനുഭവം, ഇവി9 ന്റെ വെഹിക്കിൾ-ടു-ഹോം (വി 2 എച്ച്), വെഹിക്കിൾ-ടു-ലോഡ് (വി 2 എൽ) സവിശേഷതകളോട് കൂടിയ ഔട്ട്ഡോർ സീറ്റിംഗ് എന്നിവയും അവതരിപ്പിക്കും.


പരസ്പര ബന്ധിതമായ ഡിആർഎല്ലുകളോടെ പുതിയ സിഗ്നേച്ചർ സ്റ്റാർ മാപ്പ് ലൈറ്റിംഗ്, ഫ്രണ്ട് ജിടി-ലൈൻ സ്റ്റൈലിംഗ് ബമ്പർ, 19 ഇഞ്ച് ഗ്ലോസി ഫിനിഷ് അലോയ് വീലുകൾ, സ്റ്റാർ-മാപ്പ് എൽഇഡി റിയർ കോമ്പിനേഷൻ ലാമ്പുകൾ എന്നിവ ഉൾപ്പെടെ 15 അധിക സവിശേഷകളുള്ളവയാണ് പുതിയ ഇവി 6. ഹാൻഡ്സ്-ഓൺ ഡിറ്റക്ഷൻ സാങ്കേതികവിദ്യയുള്ള ഡബിൾ ഡി- കട്ട് സ്റ്റിയറിംഗ് വീൽ, ശക്തമായ 84-kWh ബാറ്ററി, 325 പിഎസ് പവർ ഔട്ട്പുട്ട്, 605 എൻഎം ടോർക്ക്, അഡാസ് 2.0 പാക്കേജിന്റെ ഭാഗമായ അഞ്ച് പുതിയ ഓട്ടണമസ് സവിശേഷകളടക്കം 27 നൂതന സുരക്ഷാ, ഡ്രൈവർ സഹായ ഘടകങ്ങളാണ് ഇതിലുള്ളത്. കിയയുടെ അടുത്ത തലമുറ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായ കണക്റ്റഡ് കാർ നാവിഗേഷൻ കോക്ക്പിറ്റിനെ സമന്വയിപ്പിക്കുന്ന ഡ്യുവൽ 31.2 cm (12.3-inch) പനോരമിക് കർവ്ഡ് ഡിസ്പ്ലേയാണ് പുതിയ ഇവി6നുള്ളത്. കിയ കണക്റ്റ് ഡയഗ്നോസ്റ്റിക്സ്, ഓവർ-ദി-എയർ (ഒടിഎ) സോഫ്റ്റ് വെയർ അപ്ഡേറ്റുകൾ എന്നിവയോടെ കിയ കണക്റ്റ് 2.0 യും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു.


ഓവർ-ദി-എയർ (ഒടിഎ) അപ്ഡേറ്റുകൾ ഡീലർഷിപ്പ് സന്ദർശനമില്ലാതെ തുടർച്ചയായ സോഫ്റ്റ് വെയർ അപ്ഡേറ്റ് ഉറപ്പാക്കുന്നു. 44 റിമോട്ട് ഡയഗ്നോസ്റ്റിക് കൺട്രോളറുകൾ കാറിന്റെ പ്രകടനം നിരീക്ഷിക്കുന്നു. ഡിജിറ്റൽ കീ 2.0 ഉടമകളെ സ്മാർട്ട്ഫോണുകൾ

ഉപയോഗിച്ച് വാഹനം അൺലോക്കു ചെയ്യാനും സ്റ്റാർട്ട് ചെയ്യാനും അനുവദിക്കുന്നു. പവർ ഡിവൈസുകൾ ഉപയോഗിക്കാനി‍ ഉപയോക്താക്കളെ

പ്രാപ്തമാക്കുന്നതാണ് വെഹിക്കിൾ-ടു-ലോഡ് (വി 2 എൽ) സവിശേഷത.


ഇവി6-ന് ഫ്യൂച്ചറിസ്റ്റ് ആംഗുലർ ഡിസൈനും ഡിജിറ്റൽ പാറ്റേൺ ലൈറ്റിംഗ് ഗ്രില്ലും ഉണ്ട്. മൂന്ന് എച്ച്ഡി സ്ക്രീനുകൾ സംയോജിപ്പിക്കുന്ന ട്രിനിറ്റി പനോരമിക് ഡിസ്പ്ലേ വാഹനത്തിന്റെ ഡിജിറ്റൽ സവിശേഷതയാണ്. 27 ലധികം ഓട്ടണമസ് അഡാസ് (ADAS) സവിശേഷതകൾ, മൾട്ടി-കൊളിഷൻ ബ്രേക്കുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, 10-എയർബാഗ് സിസ്റ്റം എന്നിവയുള്ള EV6 യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുൻതൂക്കം നൽകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home