ഫോർഡ് ഏഴ് ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

ന്യൂയോർക്ക്: പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോർഡ് തങ്ങളുടെ 7,41,000-ലധികം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. ഗിയർ ട്രാൻസ്മിഷനിൽ തകരാർ കണ്ടെത്തിയതാണ് കാരണം. ഇതുവഴി പാർക്കിംഗ് സംവിധാനം തകരാറിലാകാനും അപകടങ്ങൾക്കോ പരിക്കുകൾക്കോ ഇടയാക്കാനം സാധ്യതയുണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
അമേരിക്കയിലെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാര: Ford F-150, Lincoln Aviator, Ford Explorer, Lincoln Navigator, Ford Expedition എന്നീ മോഡലുകളിലാണ് പ്രശ്നം. ഇവയിൽ തന്നെ 2018 നും 2021 നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ് തിരിച്ച് വിളിച്ചത്.
തകരാർ എന്താണ്
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഗിയർ മാറുമ്പോൾ, ട്രാൻസ്മിഷൻ പാർക്കിംഗ് സംവിധാനം (Parking Pawl) അപ്രതീക്ഷിതമായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഇത് പാർക്കിംഗ് സിസ്റ്റത്തിലെ ഘടകങ്ങൾക്ക് കേടുപാടുകൾ വരുത്തും. ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചാൽ, വാഹനം 'പാർക്ക്' മോഡിലിട്ട് ഹാൻഡ് ബ്രേക്ക് ഉപയോഗിക്കാതിരുന്നാൽ വാഹനം തനിയെ മുന്നോട്ടോ പിന്നോട്ടോ നീങ്ങാൻ സാധ്യതയുണ്ട് എന്നും കണ്ടെത്തി.
ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളെ ഫോർഡ് കമ്പനി നേരിട്ട് കത്തുകളിലൂടെ വിവരമറിയിക്കും. ഉടമകൾ വാഹനം ഫോർഡിന്റെയോ ലിങ്കണിന്റെയോ ഡീലർഷിപ്പുകളിൽ എത്തിക്കേണ്ടതുണ്ട്. വാഹനങ്ങളിലെ പവർട്രെയിൻ കൺട്രോൾ മോഡ്യൂൾ (Powertrain Control Module) ഏറ്റവും പുതിയ സോഫ്റ്റ്‌വെയറിലേക്ക് സൗജന്യമായി അപ്‌ഡേറ്റ് ചെയ്തു നൽകും. കൂടാതെ, ട്രാൻസ്മിഷൻ സിസ്റ്റത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും, ആവശ്യമാണെങ്കിൽ കേടായ ഭാഗങ്ങൾ സൗജന്യമായി മാറ്റി നൽകുകയും ചെയ്യും.











0 comments