ad
Deshabhimani

ഇലക്ട്രിക് വാഹന വിപ്ലവം: രാജ്യത്ത് 4 കോടി പുതിയ തൊഴിൽ സാധ്യതകൾ തുറക്കുമെന്ന് പഠനം

EV

Photo:NDTV

വെബ് ഡെസ്ക്

Published on Aug 10, 2026, 12:11 PM | 1 min read

ന്യൂഡൽഹി : ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗം വേഗത്തിൽ വിപുലീകരിക്കപ്പെടുന്നതിനൊപ്പം രാജ്യത്ത് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. 2030ഓടെ ഈ മേഖലയിൽ 3 മുതൽ 4 കോടി വരെ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് അഡെക്കോ ഇന്ത്യയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.


വാഹന നിർമാണത്തിൽ മാത്രം ഒതുങ്ങാത്ത ഈ വളർച്ച, ചാർജിങ്, ഇൻഫ്രാസ്ട്രക്ചർ, ബാറ്ററി നിർമാണം, സർവീസിംഗ്, ഫ്ലീറ്റ് മാനേജ്മെന്റ്, സോഫ്റ്റ്‌വെയർ, ബാറ്ററി റീസൈക്ലിംഗ് തുടങ്ങിയ മേഖലകളിലേക്കും വ്യാപിക്കുന്നതാണ് തൊഴിൽ വർധനവിന് കാരണമായത്.


വർഷംതോറും 15–20 ശതമാനം വരെ നിയമന വർധന പ്രതീക്ഷിക്കുമ്പോൾ, പ്രത്യേക നൈപുണ്യങ്ങളുള്ള ജോലികളിലേക്കുള്ള ആവശ്യകത 35 ശതമാനം വരെ ഉയരും. രാജ്യത്തെ ഇവി ഉപയോഗം വർധിക്കുന്നതും ഈ മേഖലയുടെ വളർച്ചയ്ക്ക് ശക്തി നൽകുന്നു.


സർക്കാർ കണക്കുകൾ പ്രകാരം, 2025–26 സാമ്പത്തിക വർഷത്തിൽ 12.6 ലക്ഷം ഇലക്ട്രിക് ഇരുചക്ര, മൂന്നുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ ജൂലൈ അവസാനം വരെ 6.4 ലക്ഷം വാഹനങ്ങൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ബാറ്ററി, പവർ ഇലക്ട്രോണിക്സ്, കണക്റ്റഡ് മൊബിലിറ്റി മേഖലകളിൽ പരിശീലനം ലഭിച്ച തൊഴിലാളികളുടെ കുറവ് ഇപ്പോഴും വെല്ലുവിളിയാണ്. ആദ്യഘട്ടത്തിൽ 40–50 ശതമാനം ജോലികൾ കോൺട്രാക്ട് അടിസ്ഥാനത്തിലായിരിക്കും. 2030ഓടെ ഇന്ത്യയിലെ ഗ്രീൻ ജോലികളിൽ 60 ശതമാനം വരെ ഇവി മേഖലയായിരിക്കും കൈവശപ്പെടുത്തുക എന്നാണ് വിലയിരുത്തൽ.


അഡെക്കോ ഇന്ത്യ ആഗോള എച്ച്ആർ സ്ഥാപനമായ അഡെക്കോ ഗ്രൂപ്പിന്റെ ഇന്ത്യൻ ശാഖയാണ്. കമ്പനികൾക്ക് തൊഴിലാളികളെ കണ്ടെത്തി നൽകുക, കോൺട്രാക്ട് സ്റ്റാഫിംഗ്, എച്ച്ആർ സേവനങ്ങൾ എന്നിവ നൽകുന്നതിനൊപ്പം തൊഴിൽ വിപണി സംബന്ധിച്ച പഠനങ്ങളും റിപ്പോർട്ടുകളും പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ്. ഈ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home