ad
Deshabhimani

Articles

walayar mob lynching

വംശീയതയുടെ കൂടാരങ്ങൾ ! !

walayar mob lynching
avatar
സി കെ ദിനേശ്‌

Published on Dec 23, 2025, 10:53 PM | 2 min read

politorialവാളയാറിൽ ഛത്തീസ്‌ഗഡ്‌ സ്വദേശി രാം നാരായൺ ഭാഗേലിന്റെ കൊലപാതകം പതുക്കെ വാർത്തയിൽനിന്ന്‌ ഒഴിയുകയാണ്‌. ആർഎസ്‌എസ്‌ പാലൂട്ടിവളർത്തിയ അന്യമതവിരോധവും വംശീയവിദ്വേഷവും എപ്രകാരമാണ്‌ നിമിഷങ്ങൾക്കുള്ളിൽ പടർന്ന്‌ കൊലപാതകമാകുന്നതെന്നതിന്‌ ഒടുവിലത്തെ ഉദാഹരണമാണ്‌ ഇ‍ൗ സംഭവം. കേവലം ആൾക്കൂട്ട കൊലപാതകമെന്ന ലേബലിൽ തള്ളാനാണ്‌ ബഹുഭൂരിപക്ഷം മാധ്യമങ്ങളും യുഡിഎഫും ശ്രമിച്ചത്‌ എന്നതാണ്‌ ഇ‍ൗ സംഭവത്തിലെ ഞെട്ടിക്കുന്ന ബാക്കിപത്രം. സർക്കാരിന്‌ വീഴ്‌ചയുണ്ടോയെന്ന്‌ ഭൂതക്കണ്ണാടി നോക്കുന്നവർ ചെയ്യുന്ന വലിയ ദുരന്തം കാണാതെ പോകരുത്‌. കോൺഗ്രസും അവരെ പാടിപ്പുകഴ്‌ത്തിയ മാധ്യമങ്ങളും പുലർത്തുന്ന ഇ‍ൗ നിസ്സംഗതയും നിരുത്തരവാദിത്വവുമാണ്‌ ഉത്തരേന്ത്യയിൽ സംഘപരിവാർ ശക്തികൾക്ക്‌ വളമായത്‌.


കേരളത്തിലെ ഇടതുപക്ഷ, മതനിരപേക്ഷസമൂഹം ആർഎസ്‌എസിന്‌ പരവതാനി വിരിക്കാൻ തയ്യാറല്ലെന്ന്‌ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പും വിധിയെഴുതി. പക്ഷേ, പലവിധത്തിൽ വേരാഴ്‌ത്തിക്കൊണ്ടിരിക്കുന്ന വർഗീയ–വംശീയ വിദ്വേഷാക്രമണങ്ങളോട്‌ കണ്ണടയ്ക്കാനാകുമോ? ‘സൈക്കോപാത്തുകളെ’മാത്രം സൃഷ്ടിച്ചുവിടുന്ന വർഗീയ വിഷച്ചേരുവകളെ വളർന്നുവരുന്ന തലമുറകളിലേക്ക്‌ കടത്തിവിടണമോ?


പൊലീസ്‌ കേസെടുത്ത കണക്കിൽ രാജ്യത്ത്‌ ഇ‍ൗവർഷം 15 പേരെ ഹിന്ദുത്വയുടെ വക്താക്കൾ പൊതുനിരത്തിലിട്ട്‌ അടിച്ചുകൊന്നു. യഥാർഥ എണ്ണം അതിലും എത്രയോ മേലെയായിരിക്കും. പത്തുവർഷത്തിനിടെ ‘സംഘപരിവാർ ആൾക്കൂട്ട’ കൊലപാതകം ഓരോ വർഷവും കൂടുന്നതായാണ്‌ ഒ‍ൗദ്യോഗിക കണക്കുതന്നെ. ബംഗ്ലാദേശിയെന്നോ ബീഫ്‌ കടത്തിയെന്നോ പറഞ്ഞ്‌ കൊല്ലുന്നതിനുപുറമെയാണ്‌ വർഗീയ കൂട്ടക്കൊലകൾ.


walayar mob lynching


വാർത്തയിൽ ഇടംപിടിച്ച ചില സംഭവങ്ങൾ നോക്കൂ: 2015ൽ ദാദ്രിയിൽ വീട്ടിൽ ബീഫ് സൂക്ഷിച്ചുവെന്ന അഭ്യൂഹത്തെ തുടർന്ന് ഉത്തർപ്രദേശിൽ മുഹമ്മദ് അഖ്‌ലാക്കിനെ കൊന്നത്‌ മറന്നിട്ടില്ല. 2019ൽ മോഷണക്കുറ്റം ആരോപിച്ച് ജാർഖണ്ഡ് തബ്രീസ് അൻസാരിയെ തൂണിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നു പറഞ്ഞ്‌ 2020ൽ മഹാരാഷ്ട്ര പാൽഘറിൽ രണ്ട് സന്യാസിമാർ ഉൾപ്പെടെ മൂന്നുപേരെ ഒരു ജനക്കൂട്ടം തല്ലിക്കൊന്നു. ദൈവനിന്ദ ആരോപിച്ചാണ്‌ അടുത്തിടെ ബംഗാളിൽ ദീപു ചന്ദ്രയെ കൊലപ്പെടുത്തിയത്‌. എല്ലാത്തിലും 70 ശതമാനവും പ്രതികൾ ആർഎസ്‌എസ്‌–ബിജെപി പ്രവർത്തകരാണ്‌. എല്ലാ കൊലകളും വാട്‌സാപ് ഗ്രൂപ്പുകളിൽ വർഗീയത ആളിക്കത്തിക്കുന്ന സന്ദേശമിട്ട്‌, ആളെ കൂട്ടി കൊലപ്പെടുത്തിയതാണെന്ന്‌ തെളിഞ്ഞു. ബിഹാറിൽ പട്ടികജാതി–വർഗ സമൂഹത്തിനുനേരെ അരലക്ഷത്തോളം അക്രമങ്ങളാണ്‌ വർഷംതോറും റിപ്പോർട്ട്‌ ചെയ്യുന്നത്‌. ഇതിൽ 15 ശതമാനത്തിലും പ്രതികൾ സംഘപരിവാർ ആൾക്കൂട്ടമാണ്‌. ഇ‍ൗ പശ്ചാത്തലത്തിൽ വേണം വാളയാറിലേതുപോലുള്ള തെരുവുകൊലകളെ കാണാൻ. പ്രതികൾ ആർഎസ്‌എസ്‌–ബിജെപി പ്രവർത്തകരാണെന്ന്‌ തെളിഞ്ഞിട്ടും അവർക്കെതിരെ ശബ്ദിക്കാൻ ഇടതുപക്ഷം മാത്രമേയുള്ളൂ. എൽഡിഎഫ്‌ സർക്കാർ ഉള്ളതുകൊണ്ട്‌ പ്രതികളെ പിടികൂടുന്നു.


ഇ‍ൗമാസം 17ന്‌ മൂന്നിന്‌ ഇവർ വളഞ്ഞിട്ടുതല്ലിയ രാം നാരായണിന്റെ ശരീരത്തിൽ മുറിവേൽക്കാത്ത സ്ഥലമില്ലെന്നാണ്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. കഞ്ചിക്കോട് കിൻഫ്രയിൽ ജോലി തേടിയെത്തിയ യുവാവിനോട്‌ എന്തിനിത്ര ക്രൂരത കാണിച്ചുവെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?


വാളയാറിൽ രാം നാരായണിനെ രണ്ടുമണിക്കൂർ തുടർച്ചയായി ആക്രമിച്ച്‌ കൊന്നതിൽ സ്‌ത്രീകൾക്കടക്കം പങ്കുണ്ടെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. കേരളത്തിൽ വർഗീയത പടർത്താൻ ശ്രമിക്കുന്ന ഒരു സുപ്രധാനമേഖല വിവിധതരത്തിലുള്ള കൂട്ടായ്മവഴിയാണ്‌ എന്നതും ചേർത്തുവായിക്കേണ്ടതുണ്ട്‌. ഇ‍ൗ ആൾക്കൂട്ടങ്ങൾക്ക്‌ മതന്യൂനപക്ഷങ്ങളോടാണ്‌ വിദ്വേഷം. അത്‌ പിന്നീട്‌ അവരുടെ രാജ്യങ്ങളോടാകുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്ന് തൊഴിൽ തേടിവരുന്നവരെല്ലാം മുസ്ലിങ്ങളാണെന്നും അതിൽ നല്ലൊരു ശതമാനം ബംഗ്ലാദേശ്– അഫ്‌ഗാൻ തീവ്രവാദികളാണെന്നുമുള്ള പ്രചാരണം ആൾക്കൂട്ടത്തിൽനിന്നുണ്ടായതല്ല. വർഷങ്ങളായി ആർഎസ്‌എസ്‌ കുത്തിവച്ച വിഷവിത്തിന്റെ പ്രതിഫലനമാണത്‌. സ്വന്തം രാജ്യത്തെ സ്വന്തം മതത്തിലുള്ള യുവാവിനെ ‘ബംഗ്ലാദേശിയായ മുസ്ലിം മോഷ്ടാവ്‌’ എന്ന്‌ പ്രചരിപ്പിച്ച്‌ തല്ലിക്കൊല്ലുന്ന വിധത്തിലേക്ക്‌ ഇക്കൂട്ടരിൽ വർഗീയാന്ധത വ്യാപിച്ചിരിക്കുന്നു. ഇ‍ൗമാസം 17ന്‌ മൂന്നിന്‌ ഇവർ വളഞ്ഞിട്ടുതല്ലിയ രാം നാരായണിന്റെ ശരീരത്തിൽ മുറിവേൽക്കാത്ത സ്ഥലമില്ലെന്നാണ്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. കഞ്ചിക്കോട് കിൻഫ്രയിൽ ജോലി തേടിയെത്തിയ യുവാവിനോട്‌ എന്തിനിത്ര ക്രൂരത കാണിച്ചുവെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വിദ്വേഷമനസ്സുകളുടെ ആക്രോശവും ഏകീകരണവുമായിരുന്നു. അതിനോട്‌ വേണ്ടവിധം പ്രതികരിക്കാനായിട്ടില്ല എന്നതാണ്‌ വസ്തുത. കേരളത്തിലെ സ്കൂളുകളിൽ ക്രിസ്‌മസ്‌ ആഘോഷിക്കരുതെന്ന ആഹ്വാനം നടത്തിയ സംഘപരിവാറിനോടും അത്‌ ശിരസാവഹിച്ച ചില സ്കൂൾ മാനേജ്‌മെന്റുകളോടും യുഡിഎഫും അവരെ സഹായിക്കുന്ന മാധ്യമങ്ങളും എന്ത്‌ സമീപനമാണ്‌ സ്വീകരിച്ചതെന്നും കണ്ടു. വർഗീയതയും വംശീയതയും കൂടുവയ്ക്കുന്ന മനുഷ്യരെ അതിൽനിന്ന്‌ തിരിച്ചെത്തിക്കാനും പുതിയ യുവാക്കൾ അതിന്‌ അടിപ്പെടാതിരിക്കാനുമുള്ള നിതാന്തജാഗ്രത വാളയാർ സംഭവം ഓർമിപ്പിക്കുന്നു.



Deshabhimani
Home