സംഘപരിവാറും ബി ടീമുകളും


പുത്തലത്ത് ദിനേശൻ
Published on Dec 16, 2025, 11:16 PM | 5 min read
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വിവിധ സംസ്ഥാനങ്ങളില്‍ നടക്കാറുണ്ട്. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍പ്പോലും അവ വലിയ വാര്‍ത്തയായി വരാറുമില്ല. എന്നാല്‍, കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ലോക്‌സഭയില്‍ത്തന്നെ പ്രധാന ചര്‍ച്ചാവിഷയമായി. എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം കിട്ടാത്തതിൽ സംഘപരിവാറും യുഡിഎഫുകാരും ആഹ്ലാദഭരിതരായി. ശബരിമലയുടെ പേര് പറഞ്ഞുള്ള ഗാനമേളയും യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിനുമുന്നില്‍ നടത്തി.
ഇടതുപക്ഷത്തിന് സീറ്റു കുറഞ്ഞതില്‍ ആഹ്ലാദംകൊണ്ട് ഗാനമേള നടത്തിയ ദിവസം തന്നെയാണ് തൊഴിലുറപ്പ് പദ്ധതിക്ക് മരണമണി മുഴക്കുന്ന പുതിയ ബില്ല് പാര്‍ലമെന്റില്‍ വന്നത്. മാത്രമല്ല, മഹാത്മാഗാന്ധിയുടെ പേര് വെട്ടുന്നതിനുള്ള നിര്‍ദേശവും അതിലുണ്ടായിരുന്നു. എന്നാല്‍, അതിനെതിരെ നിലപാടെടുക്കുന്നതിന് പകരം ഇന്ത്യാ കൂട്ടായ്‌മയിലെ അംഗമായ എല്‍ഡിഎഫിന് വോട്ടുകുറഞ്ഞതില്‍ ആഹ്ലാദം കൊള്ളുകയായിരുന്നു യുഡിഎഫ്. ജനകീയ പ്രശ്നങ്ങളല്ല ഇടതുപക്ഷ വിരോധമാണ് തങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് യുഡിഎഫ് ഇതിലൂടെ വ്യക്തമാക്കി.
ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ഹിന്ദുത്വശക്തികളുമായുള്ള വലതുപക്ഷത്തിന്റെ കൂട്ടുകെട്ട് കേരള സംസ്ഥാനത്തിന്റെ രൂപീകരണഘട്ടം തൊട്ട് തുടങ്ങിയിരുന്നു. 1960-ല്‍ ഇ എം എസിനെയും 1970-ല്‍ എ കെ ജിയെയും പരാജയപ്പെടുത്താന്‍ ഇവര്‍ ഒന്നിച്ച് നിന്നിരുന്നു
ശബരിമലയിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്നത് ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് സംവിധാനമാണ്. അതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ പ്രതിയാക്കപ്പെട്ട ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക് യുഡിഎഫുമായിട്ടായിരുന്നു ബന്ധം. പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്ന അടൂര്‍ പ്രകാശ്, ആന്റോ ആന്റണി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പാര്‍ലമെന്റിനു മുന്നിലെ ഗാനമേള. രാഷ്ട്രീയത്തെ മതത്തില്‍നിന്നും മതത്തെ രാഷ്ട്രീയത്തില്‍നിന്നും മാറ്റി നിര്‍ത്തുന്ന മതനിരപേക്ഷതയുടെ കാഴ്ചപ്പാട് അധികാര താല്‍പ്പര്യത്തിനായി യുഡിഎഫ് കൈയൊഴിയുകയാണ്. മാത്രമല്ല, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ബിജെപിയുമായി അന്തര്‍ധാരയുണ്ടെന്ന പ്രചാരവേലയാണ് വലതുപക്ഷങ്ങള്‍ നടത്തുന്നത്. എന്നാല്‍, ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ഹിന്ദുത്വശക്തികളുമായുള്ള വലതുപക്ഷത്തിന്റെ കൂട്ടുകെട്ട് കേരള സംസ്ഥാനത്തിന്റെ രൂപീകരണഘട്ടം തൊട്ട് തുടങ്ങിയിരുന്നു. 1960-ല്‍ ഇ എം എസിനെയും 1970-ല്‍ എ കെ ജിയെയും പരാജയപ്പെടുത്താന്‍ ഇവര്‍ ഒന്നിച്ച് നിന്നിരുന്നു.
ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നത് തടഞ്ഞിരുന്നുവെങ്കില്‍ ബിജെപി അധികാരത്തിലെത്തില്ലയെന്ന് പ്രഖ്യാപിച്ചത് മണിശങ്കര്‍ അയ്യര്‍ തന്നെയാണ്. ബാബ്‌റി മസ്ജിദിന്റെ സ്ഥലത്ത് ശിലാന്യാസം ചെയ്യുന്നതിനുള്ള അനുമതി നല്‍കിയത് രാജീവ് ഗാന്ധിയാണ്. അതിനുശേഷം ബാബ്‌റി മസ്ജിദ് തകര്‍ക്കുന്ന പ്രവര്‍ത്തനത്തിലേക്ക് സംഘപരിവാര്‍ കടന്നപ്പോള്‍, അത് സംരക്ഷിക്കാന്‍ എന്ത് നടപടിയും സ്വീകരിക്കാന്‍ ഇടതുപക്ഷമുള്‍പ്പെടെയുള്ള മതനിരപേക്ഷ കക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി. എന്നിട്ടും അത് തടയാതെ സംഘപരിവാറുമായി അനുരഞ്ജനപ്പെട്ടത് കോണ്‍ഗ്രസാണെന്നത് ചരിത്രം.
രഥയാത്ര തടഞ്ഞതിന്റെ പേരില്‍ വി പി സിങ് ഗവണ്‍മെന്റിനെ താഴെയിറക്കിയത് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണ്. തുടര്‍ന്ന് കേരളത്തില്‍ നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം മതനിരപേക്ഷത തകര്‍ക്കുന്ന സംഘപരിവാറിന്റെ നയമായിരുന്നു. എന്നിട്ടും, വടകര പാര്‍ലമെന്റ് മണ്ഡലത്തിലും ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തിലും ബിജെപിക്ക് പരസ്യ പിന്തുണ നല്‍കുകയാണ് യുഡിഎഫ് ചെയ്തത്. അധികാരത്തിനുവേണ്ടി എന്തും ചെയ്യുമെന്ന യുഡിഎഫ് നിലപാടിന്റെ പ്രഖ്യാപനം കൂടിയായിരുന്നു അത്. പക്ഷേ, കോ-ലീ–ബിക്കാരുടെ സ്വപ്നം അവിടുത്തെ വോട്ടര്‍മാര്‍ തകര്‍ത്തുകളഞ്ഞു. രണ്ടിടത്തും അവര്‍ പരാജയപ്പെട്ടു.
നേമം നിയമസഭാ മണ്ഡലത്തില്‍ ബിജെപി വിജയിച്ചപ്പോള്‍ യുഡിഎഫിന്റെ വോട്ടുകളാണ് അവര്‍ക്ക് തുണയായിത്തീര്‍ന്നത്. അന്നത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അക്കാര്യം പരസ്യമായി പറഞ്ഞു. പിന്നീട് ആ അക്കൗണ്ട് പൂട്ടിച്ചതും ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്
ഈ പരസ്യമായ സഖ്യത്തിനു പുറമെ, 40 സീറ്റില്‍ ബിജെപിയും യുഡിഎഫും ധാരണയിലെത്തി. ബിജെപി വോട്ട് തിരിച്ചും അവര്‍ക്ക് ലഭിച്ചു. അന്നത്തെ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങളം മണ്ഡലത്തില്‍ സംഭവിച്ചത് അതിന് ഉദാഹരണമാണ്. 1991-ലെ പെരിങ്ങളം മണ്ഡലത്തില്‍ ലീഗ് ജില്ലാ പ്രസിഡന്റായ കെ എം സൂപ്പിയെ വിജയിപ്പിക്കാന്‍ ബിജെപിയും വോട്ട് ചെയ്തു. 1987-ലെ തെരഞ്ഞെടുപ്പില്‍ 7,658 വോട്ട് നേടിയ ബിജെപിക്ക് 1991-ല്‍ ലഭിച്ചത് 2,186 വോട്ട്. സൂപ്പിയുടെ ഭൂരിപക്ഷം 346. പരാജയപ്പെടുത്തിയത് പി ആര്‍ കുറുപ്പിനെ. 1996-ല്‍ ഇതേ മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത് 10,036. ഈ പരസ്പര ബന്ധം വിവിധ രീതിയില്‍ ഇന്നും തുടരുകയാണ്. നേമം നിയമസഭാ മണ്ഡലത്തില്‍ ബിജെപി വിജയിച്ചപ്പോള്‍ യുഡിഎഫിന്റെ വോട്ടുകളാണ് അവര്‍ക്ക് തുണയായിത്തീര്‍ന്നത്. അന്നത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അക്കാര്യം പരസ്യമായി പറഞ്ഞു. പിന്നീട് ആ അക്കൗണ്ട് പൂട്ടിച്ചതും ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്.
കേരളത്തില്‍ ബിജെപിക്ക് തൃശൂര്‍ പാര്‍ലമെന്റില്‍ വിജയിക്കാനായതും 86,000 ത്തോളം യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചതിനാലാണ്. അതിന്റെ പേരിലായിരുന്നുവല്ലോ കെ മുരളീധരന്റെ പിണക്കവും അന്വേഷണ കമീഷന്‍ രൂപീകരണവും തൃശൂര്‍ ഡിസിസി പ്രസിഡന്റിനെ പുറത്താക്കലുമെല്ലാം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ലീഡ് നേടിയ തൃശൂരിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടി അവരെ പിന്തള്ളിയത് ഇടതുപക്ഷമാണ്. ശബരിമലയോട് ചേര്‍ന്ന് നില്‍ക്കുന്ന പന്തളം മുനിസിപ്പാലിറ്റിയിലും ബിജെപിയെ എല്‍ഡിഎഫ് പരാജയപ്പെടുത്തി. കഴിഞ്ഞ തവണ ബിജെപി വിജയിച്ച കുളനട, ചെറുകോല്‍, മുത്തോലി പഞ്ചായത്തുകളില്‍ ബിജെപിയെ പരാജയപ്പെടുത്തിയതും എല്‍ഡിഎഫാണ്. ശബരിമല ഉള്‍ക്കൊള്ളുന്ന പഞ്ചായത്തും വാര്‍ഡും വിജയിച്ചത് എല്‍ഡിഎഫ് ആണെന്ന് ഓര്‍ക്കുന്നത് നന്ന്.
ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ വിളക്ക് കൊളുത്തിയ പ്രതിപക്ഷ നേതാവിനെ നാം കണ്ടു. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സംഘപരിവാറിന്റെ വര്‍ഗീയ അജൻഡകള്‍ ഇല്ലാത്തയാളെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതും പ്രതിപക്ഷ നേതാവ് തന്നെ
ബാബ്‌റി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിതതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്കാണെന്ന് ഉത്തരേന്ത്യയില്‍ പ്രചരിപ്പിച്ച് വോട്ട് നേടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. ബിജെപിയുടെ അയോധ്യയിലെ വോട്ടിനായുള്ള രാമപ്രതിഷ്ഠയ്‌ക്ക് പോകാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ തയ്യാറായി. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പാണ് അത് തടുത്ത് നിര്‍ത്തിയത്. കെ സുധാകരനാകട്ടെ ശാഖയ്‌ക്ക് കാവല്‍ നിന്നുവെന്നകാര്യം പരസ്യമായി പ്രഖ്യാപിച്ചു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ വിളക്ക് കൊളുത്തിയ പ്രതിപക്ഷ നേതാവിനെ നാം കണ്ടു. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സംഘപരിവാറിന്റെ വര്‍ഗീയ അജൻഡകള്‍ ഇല്ലാത്തയാളെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതും പ്രതിപക്ഷ നേതാവ് തന്നെ.
തിരുവനന്തപുരത്തുനിന്ന് ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് മതനിരപേക്ഷത സംരക്ഷിക്കാന്‍ അയച്ചതാണ് ശശി തരൂരിനെ. മോദി സ്തുതികളില്‍ മുഴുകിയിരിക്കുകയാണ് അദ്ദേഹം. കോണ്‍ഗ്രസിന് മിണ്ടാട്ടമില്ല. ഇന്ന് ഇന്ത്യന്‍ പാര്‍ലമെന്റിലുള്ള ബിജെപി എംപിമാരില്‍ ഭൂരിപക്ഷവും പഴയ കോണ്‍ഗ്രസുകാരാണ്. അസമിലെ ബിജെപി മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ സംഭാവനയാണ്. ഈ കുത്തൊഴുക്കില്‍ നിരവധി പിസിസി പ്രസിഡന്റുമാരും ബിജെപിയിലെത്തി. അധികാരത്തിനുവേണ്ടി കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്കൊഴുകുമ്പോള്‍ അവരെ അധികാരത്തില്‍നിന്നും മാറ്റി നിര്‍ത്താന്‍ മന്ത്രിസ്ഥാനംപോലും ഉപേക്ഷിച്ചുകൊണ്ട് ഒന്നാം യുപിഎ സര്‍ക്കാരിനെ പിന്തുണയ്‌ക്കുകയായിരുന്നു ഇടതുപക്ഷം.
ന്യൂനപക്ഷ അവകാശം സംരക്ഷിക്കാനാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുസ്ലിംലീഗ് പോകുന്നത് എന്നാണ് അവര്‍ അവകാശപ്പെടുന്നത്. മുസ്ലിം ജനവിഭാഗവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ന്നുവന്നു. മതനിരപേക്ഷതയു ടെ അഭേദ്യഭാഗമാണ് ന്യൂനപക്ഷ സംരക്ഷണമെന്നതിനാല്‍ അത്തരം നിയമങ്ങളെ അതിശക്തമായി ഇടതുപക്ഷം എതിര്‍ത്തു. ലീഗ് നേതാക്കള്‍ക്കുനേരെ വന്ന ഇഡി നോട്ടീസുകളില്‍ പിന്നീട് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കേണ്ടത് അവര്‍ തന്നെയാണ്.
സംഘപരിവാറിനെതിരായുള്ള പോരാട്ടത്തില്‍ 250 ഓളം സഖാക്കളെ നഷ്ടപ്പെട്ട ഇടതുപക്ഷം ‘ബിജെപി ബന്ധു’ക്കളായി. പൗരത്വ ഭേദഗതി കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ‘സംഘപരിവാര്‍ ബന്ധു’വായി. എന്നാല്‍, ശാഖയ്‌ക്ക് കാവല്‍നിന്നവരും ഗോള്‍വാള്‍ക്കറുടെ ഫോട്ടോയുടെ മുന്നില്‍ കുമ്പിട്ടവരും മോദി സ്തുതി മന്ത്രിച്ച് നടക്കുന്ന ശശി തരൂര്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് മതനിരപേക്ഷതയുടെ അപ്പോസ്തലന്മാരാണെന്നു പ്രചരിപ്പിക്കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.
ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദവും അത് കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും മുസ്ലിം മതനേതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍, പ്രതിപക്ഷ നേതാവിന് ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷ സംഘടനയായി മാറുന്നുവെന്നത് അധികാരത്തിലേക്കുള്ള കുറുക്കുവഴി തേടുന്നതിന്റെ ഭാഗമാണെന്ന് തിരിച്ചറിയണം
കേരളത്തില്‍ മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ശക്തമായ നിലപാട് എല്‍ഡിഎഫ് സ്വീകരിക്കുകയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് സംഘപരിവാര്‍ നേതൃത്വം നല്‍കുന്നു. കേരളത്തില്‍ അത്തരമൊരു സംഘര്‍ഷവുമില്ലാതെ മതനിരപേക്ഷ സമൂഹത്തെ സംരക്ഷിച്ച് നിര്‍ത്തുകയാണ് എല്‍ഡിഎഫ്. ഇടതുപക്ഷം ദുര്‍ബലപ്പെടുമ്പോള്‍ വര്‍ഗീയ ധ്രുവീകരണം നടക്കുമെന്നാണ് പശ്ചിമബംഗാളിന്റെ അനുഭവം വ്യക്തമാക്കുന്നത്. അതുകൊണ്ട് മതരാഷ്ട്രവാദികളെ സംബന്ധിച്ചിടത്തോളം എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തിയാലേ അവരുടെ മതരാഷ്ട്ര അജൻഡകള്‍ നടപ്പിലാക്കാനാകൂ. ഇടയ്ക്കിടെ കൂടിച്ചേരുന്ന ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും ഇടതുപക്ഷത്തിനെതിരെ രംഗത്തുവരുന്നതിന്റെ രാഷ്ട്രീയം നാം തിരിച്ചറിയണം. ജമ്മു- കശ്മീരിലെ കത്വ സംഭവമുള്‍പ്പെടെ പുറത്തുകൊണ്ടുവന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ പരാജയപ്പെടുത്താന്‍ ബിജെപിയുമായി ഒത്തുചേര്‍ന്നവരാണ് ജമാഅത്തെ ഇസ്ലാമിയെന്നും മറക്കരുത്. അത്തരക്കാരുമായി ചേര്‍ന്ന് നാട്ടില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാനാണ് അധികാരത്തിനുവേണ്ടി യുഡിഎഫ് ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദവും അത് കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും മുസ്ലിം മതനേതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍, പ്രതിപക്ഷ നേതാവിന് ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷ സംഘടനയായി മാറുന്നുവെന്നത് അധികാരത്തിലേക്കുള്ള കുറുക്കുവഴി തേടുന്നതിന്റെ ഭാഗമാണെന്ന് തിരിച്ചറിയണം.
2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റില്‍ എല്‍ഡിഎഫ് ഒതുങ്ങിപ്പോയി. 2010-ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 6 ജില്ലാ പഞ്ചായത്തുകള്‍ മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഈ തിരിച്ചടികളെയെല്ലാം നേരിട്ടാണ് എല്‍ഡിഎഫ് തുടര്‍ഭരണത്തിലെത്തിയത്. ഇപ്പോഴത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ത്തന്നെ രാഷ്ട്രീയ വോട്ടുകളായി കണക്കാക്കുന്ന ജില്ലാ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും കോര്‍പറേഷനിലെയും വോട്ടുകള്‍ ചേര്‍ത്താല്‍ 64 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ലീഡുണ്ട്. ഏഴോളം നിയമസഭാ മണ്ഡലങ്ങളില്‍ ആയിരത്തില്‍ത്താഴെ വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് പിറകോട്ട് പോയത്. അപ്രതീക്ഷിതമായി വോട്ടുകുറഞ്ഞെങ്കിലും പോരായ്മകള്‍ തിരുത്തി മുന്നോട്ടുപോകുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. അത് യാഥാർഥ്യമാകുമെന്നതില്‍ തര്‍ക്കമില്ല.















