വോട്ടെടുപ്പിനിടെ കമീഷന്‍റ കര്‍സേവ

എം വി ഗോവിന്ദൻ
Published on Dec 01, 2025, 05:21 AM | 2 min read
ഒരാഴ്ച കഴിഞ്ഞാൽ കേരളത്തിലെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക് നീങ്ങും. തങ്ങളുടെ പ്രദേശത്തിന്റെ വികസനവും സമാധാന ജീവിതവും നിലനിർത്താൻ കഴിയുന്ന സ്ഥാനാർഥികളെ അവർ തെരഞ്ഞെടുക്കും. എൽഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരമെങ്കിലും ബിജെപിയും പലയിടത്തും രംഗത്തുണ്ട്. കേരളത്തിലെ രാഷ്ട്രീയനേതൃത്വവും പ്രവർത്തകരുമാകെ തദ്ദേശ തെരഞ്ഞെടുപ്പിൽ മുഴുകിയിരിക്കുകയാണിപ്പോൾ. ഇതേഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധനയുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുമ്പോൾത്തന്നെ വോട്ടർപ്പട്ടിക പുനഃപരിശോധന (എസ്ഐആർ)യുമായി ഇറങ്ങിയിരിക്കുന്ന കമീഷന്റെ നീക്കം സദുദ്ദേശ്യത്തോടെയാണെന്ന് കരുതുക വയ്യ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളേക്കാൾ കമീഷന് പ്രാമുഖ്യം വളഞ്ഞവഴിയിലൂടെ പൗരത്വനിർണയം നടത്തുന്ന എസ്ഐആർ നടപ്പാക്കാനാണെന്ന് അവരുടെ നീക്കങ്ങൾ വ്യക്തമാക്കുന്നു.
കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് എസ്ഐആർ നടക്കുന്നത്. അതിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ എസ്ഐആർ നടക്കുന്നത് കേരളത്തിൽ മാത്രമാണ്. തദ്ദേശ തെരഞ്ഞെടുപ്പുള്ളതിനാൽ ബിജെപി സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിൽ എസ്ഐആർ മാറ്റിവയ്‌ക്കുകയും ചെയ്തു.
ബിജെപിയെ നഖശിഖാഎം വി ഗോവിന്ദൻന്തം എതിർക്കുന്ന എൽഡിഎഫ് ഭരിക്കുന്ന സംസ്ഥാനമായതിനാൽ തദ്ദേശ തെരഞ്ഞെടുപ്പ് തടസ്സപ്പെട്ടാലും എസ്ഐആർ നടക്കണമെന്നാണ് കമീഷന്റെ തീരുമാനം. ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒമ്പതിനുതന്നെ കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കാനിരുന്ന മുൻതീരുമാനവും ഇതേലക്ഷ്യം വച്ചുള്ളതല്ലേ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല. ഏതായാലും ഇത്തരം നടപടികളിൽനിന്നും കമീഷന്റെ പക്ഷപാതിത്വം പകൽപോലെ വ്യക്തമാകുന്നുണ്ട്. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആവർത്തിക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ (ബംഗ്ലാദേശി മുസ്ലിങ്ങളെ) തിരഞ്ഞുപിടിച്ച് പുറത്താക്കുമെന്നാണ്. ആ കടമയാണ് ഇപ്പോൾ കമീഷൻ എസ്ഐആറിലൂടെ ഏറ്റെടുത്തിരിക്കുന്നത് എന്നാണ് ആക്ഷേപം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തേണ്ട പണിയാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഏറ്റെടുത്ത് നടത്തുന്നത്.
എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ തിരുവനന്തപുരത്ത് വിളിച്ച ആറ് യോഗത്തിലും ബിജെപി ഒഴിച്ചുള്ള കക്ഷികൾ എസ്ഐആർ പ്രവർത്തനം നീട്ടിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടതാണ്. നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തിലും ഇതേ ആവശ്യം ഉയർത്തിയിരുന്നു. കേരളത്തിൽ, എസ്ഐആറിൽ കണ്ടെത്താനാകാത്ത 9 ലക്ഷത്തോളം പേരുണ്ടെന്ന വാർത്ത ആശങ്ക ഉണർത്തുന്നതാണ്. ബിഹാറിൽ കരടുപട്ടികയിൽ 65 ലക്ഷം പേരാണ് ഈയിനത്തിൽ ഉണ്ടായിരുന്നത്. എല്ലാവർക്കും വോട്ടവകാശം നൽകുന്നതിനല്ല; എങ്ങനെ ഒഴിവാക്കാം എന്നതാണ് ഉന്നമെന്ന് വ്യക്തം.
ഇത് ഭരണഘടനയ്‌ക്കും ജനാധിപത്യ സംവിധാനത്തിനും എതിരായ നടപടിയാണ്. ഇവരെ തിരുത്തേണ്ട ജുഡീഷ്യറിയാകട്ടെ അതിനു തയ്യാറാകുന്നുമില്ല.
എസ്ഐആർ നടപ്പാക്കാനുള്ള കമീഷന്റെ അനാവശ്യ ധൃതി എത്ര ജീവിതങ്ങളെയാണ് ബലികൊടുത്തത്. കേരളത്തിലെ അനീഷ് ജോർജ് അടക്കം രാജ്യത്ത് ഇതിനകം പതിനൊന്ന് ബിഎൽഓമാർ ജോലിസമ്മർദം കാരണം ആത്മഹത്യ ചെയ്തു. പശ്ചിമബംഗാൾ, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം ബിഎൽഓമാർ ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ഭരണകക്ഷി എംപിമാർ മുഖ്യ തെരഞ്ഞെRead more at: https://www.deshabhimani.com/articles-periodicals/sangh-parivar-election-commission-voting-07164ടുപ്പ് കമീഷണറെ കണ്ട് നൽകിയ പരാതിയിൽ എസ്ഐആറുമായി ബന്ധപ്പെട്ട് 40 മരണം സംസ്ഥാനത്ത് സംഭവിച്ചതായി പരാതിപ്പെട്ടു. ഇത്രയൊക്കെയായിട്ടും എസ്ഐആർ മുൻപ്രഖ്യാപനം അനുസരിച്ച് മുന്നോട്ടു പോകുമെന്ന മർക്കടമുഷ്ടിയാണ് കമീഷന്. ഈ സാഹചര്യത്തിലാണ് സിപിഐ എം പൊളിറ്റ്‌ബ്യൂറോ, എസ്ഐആർ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടത്. ഏതായാലും എസ്ഐആർ പ്രക്രിയ ഒരാഴ്ചത്തേക്ക് നീട്ടിവയ്‌ക്കാൻ കമീഷൻ തീരുമാനിച്ചിരിക്കുകയാണ്. എന്യൂമറേഷൻ ഫോം മടക്കാനുള്ള തീയതി ഡിസംബർ 4ൽ നിന്ന് 11 വരെയും കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരണം 16 ലേക്കും മാറ്റിവയ്‌ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. നേരത്തേ പ്രഖ്യാപിച്ച ഷെഡ്യൂളിൽനിന്നും മാറാൻ കമീഷൻ നിർബന്ധിതമായത് കേരളത്തിലെ ജനങ്ങൾ ഉൾപ്പെടെ ചെലുത്തിയ കടുത്ത സമ്മർദത്തെ തുടർന്നാണെന്നതിൽ സംശയമില്ല. നീട്ടിവയ്‌ക്കുകയല്ല നിർത്തിവയ്‌ക്കുകയായിരുന്നു യഥാർഥത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ചെയ്യേണ്ടിയിരുന്നത്.













