Deshabhimani

മോദിയുടെ ജാപ്പനീസ്‌ ചെപ്പടിവിദ്യ

modi government gimmick
avatar
ഡോ. ടി എം 
തോമസ് ഐസക്

Published on Jan 03, 2026, 12:00 AM | 1 min read

ജപ്പാന്റെ ജനസംഖ്യ 12 കോടി. ഇന്ത്യയുടെ ജനസംഖ്യ 147 കോടി. 147 കോടി ജനങ്ങളുടെ വരുമാനം 4.187 ലക്ഷം കോടി ഡോളറായി. ജപ്പാന്റെ ദേശീയവരുമാനമാകട്ടെ 4.186 ലക്ഷം കോടി ഡോളറും. ഇന്ത്യയുടെ ദേശീയവരുമാനം ജപ്പാനെ മറികടന്നു. അങ്ങനെ ഇന്ത്യ പുതുവർഷത്തിന്റെ തലേന്ന് ലോകത്തെ നാലാമത്തെ സാമ്പത്തികശക്തിയാണെന്നാണ്‌ അവകാശവാദം. പക്ഷേ, ജപ്പാൻകാരന്റെ പ്രതിശീർഷവരുമാനം എത്രയാണ്? ഏതാണ്ട് 35,000 ഡോളർ. ഇന്ത്യക്കാരന്റെ പ്രതിശീർഷവരുമാനമോ? 2900 ഡോളറും. ജപ്പാന്റെ പ്രതിശീർഷ ആഗോള റാങ്കിങ്‌ 27. ഇന്ത്യയുടേതോ? 136ഉം.


​ഇന്ത്യ മറ്റ്‌ ലോകരാജ്യങ്ങളേക്കാൾ വേഗത്തിൽ വളരുന്നുണ്ടെന്നത് ശരി. അതുകൊണ്ട് മൊത്തം ദേശീയവരുമാനം വച്ച് കണക്കാക്കിയാൽ ജനപ്പെരുപ്പത്തിൽ ഒന്നാംസ്ഥാനമുള്ളതുകൊണ്ട് നമ്മൾ മറ്റുള്ളവരെ മറികടക്കും. അതിൽ അഭിമാനിക്കുകയുമാകാം. പക്ഷേ, അഹങ്കരിക്കാനുള്ളത് ഇല്ല. കാരണം, ഒരു പൗരന്റെ വരുമാനമെടുത്താൽ നമ്മുടെ റാങ്ക് ഏറ്റവും താഴെയുള്ള ഒന്നാണ്.


imf report on india gdp and statistics


​സാമ്പത്തികവളർച്ചയുടെ വേഗം ജനങ്ങളുടെ ക്ഷേമത്തിൽ പ്രതിഫലിക്കുന്നുമില്ല. മാനവവികസനസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 193 രാജ്യങ്ങളിൽ 130 ആണ്. സുസ്ഥിരവികസനസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 167ൽ 99 ആണ്. ലോക പട്ടിണിസൂചികയിൽ 123 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 102 ആണ്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും മാത്രമേ ക്ഷേമത്തിൽ നമ്മളേക്കാൾ താഴെ വരൂ. ഇതിന്‌ കാരണവും വളരെ വ്യക്തമാണ്. രാജ്യത്തുണ്ടാകുന്ന സമ്പത്ത് വർധന ഒരു ചെറുന്യൂനപക്ഷത്തിന്റെ കൈകളിലേക്കാണ് പോകുന്നത്.


​വേൾഡ്‌ ഇൻഇ‍ൗക്വാലിറ്റി റിപ്പോർട്ടുപ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതമാനം പേരുടെ കൈവശമാണ് സമ്പത്തിന്റെ 65 ശതമാനവും ദേശീയവരുമാനത്തിന്റെ 58 ശതമാനവും. ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ കൈവശമാണ് 40 ശതമാനം സമ്പത്തും 23 ശതമാനം ദേശീയവരുമാനവും. അതേസമയം, ഏറ്റവും പാവപ്പെട്ട 50 ശതമാനം ജനങ്ങളുടെ പക്കൽ 6.5 ശതമാനം സമ്പത്തും 15 ശതമാനം വരുമാനവുമേയുള്ളൂ. ഇന്ത്യയിലെ അസമത്വമാണ് ലോകത്തെ ഏറ്റവും ഭീകരം. ബ്രിട്ടീഷ് രാജിന്റെ കാലത്തേക്കാൾ അസമത്വം ഇന്നത്തെ ബില്യണയർ രാജിന്റെ കാലത്തുണ്ട്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home