Deshabhimani

Articles

എം കെ കൃഷ്ണൻ

ഉജ്വലനായ 
തൊഴിലാളി നേതാവ്‌

m k krishnan
avatar
എൻ ചന്ദ്രൻ

Published on Nov 14, 2025, 12:00 AM | 1 min read


സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന എം കെ കൃഷ്ണൻ അന്തരിച്ചിട്ട് (1995 നവംബർ 14) 30 വർഷം തികയുകയാണ്. എറണാകുളം വൈപ്പിൻ എടവനക്കാട്ട് സാധാരണ കുടുംബത്തിൽ ജനിച്ച സഖാവ് എം കെ കൃഷ്ണൻ, ചെറുപ്പംമുതൽതന്നെ സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കർഷകത്തൊഴിലാളികൾ, തെങ്ങുകയറ്റത്തൊഴിലാളികൾ, ബീഡിതെറുപ്പ്‌ തൊഴിലാളികൾ തുടങ്ങിയ ദുർബല വിഭാഗങ്ങളെയും സംഘടിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ ഉജ്വലസമരങ്ങൾക്ക് എം കെ നേതൃത്വം നൽകി.


​കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. മന്ത്രിയായും എംഎൽഎയായും പ്രവർത്തനമികവ് തെളിയിച്ചു. സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. 1995 നവംബർ 14ന്‌ തൃശൂരിൽ കർഷകസംഘം സംസ്ഥാന സമ്മേളനവേദിയിൽ പ്രസംഗിക്കവെയാണ്‌ എം കെ കൃഷ്ണൻ കുഴഞ്ഞുവീണ് മരിച്ചത്. ​1947ൽ കമ്യൂണിസ്റ്റ്‌ പാർടി അംഗമായ എം കെ, 1953 മുതൽ 1962 വരെ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1967ൽ കുന്നത്തുനാട് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, ഇ എം എസ് സർക്കാരിൽ മന്ത്രിയായി.


1980ൽ ഞാറയ്ക്കലിൽനിന്നാണ് നിയമസഭയിലേക്ക്‌ എത്തിയത്. അങ്ങനെ നായനാർ മന്ത്രിസഭയിലും അംഗമായി. സംഘടനാരംഗത്തെന്നപോലെ ഭരണരംഗത്തും അദ്ദേഹം കഴിവ് തെളിയിച്ചു. ജനകീയപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ എം കെയുടെ സ്മരണ നമുക്ക്‌ എന്നും കരുത്തുപകരുമെന്ന്‌ ഉറപ്പാണ്‌.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home