ad
Deshabhimani

Articles

സതീശൻ പറയുന്നതിൽ എത്ര നുണകളുണ്ട്

സതീശൻ പറയുന്നതിൽ എത്ര നുണകളുണ്ട്

v d satheesan
avatar
കെ വി സുധാകരൻ

Published on Aug 14, 2026, 01:30 AM | 2 min read

"കോട്ടയത്ത് എത്ര മത്തായിമാരുണ്ട്' എന്നത് വിശ്രുത ചലച്ചിത്രകാരൻ ജോൺ എബ്രഹാം 1960കളിൽ എഴുതിയ ചെറുകഥയുടെ പേരാണ്. കഥാനായകൻ മത്തായി അടിമാലി എന്ന സാധാരണക്കാരന് ടെലിഫോൺ കണക്‌ഷൻ കിട്ടുകയും തുടർന്ന് ടെലിഫോൺ ഡയറക്ടറി ലഭിക്കുകയും ചെയ്തതോടെ, അയാൾ സ്വന്തം പേരുള്ള ആളുകളെ കണ്ടെത്താൻ ശ്രമിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ഒടുവിൽ 917 മത്തായിമാരുണ്ടെന്ന്‌ കണ്ടെത്തുന്നു. ഇതിൽ ടെലിഫോണുള്ളവർ 112 എന്നും മനസ്സിലാക്കുന്നു. അപ്പോഴും മത്തായി അടിമാലിയുടെ പ്രശ്നം തീരുന്നില്ല. മരിച്ച മത്തായിമാരും ജനിക്കാൻ പോകുന്ന മത്തായിമാരും ഡയറക്ടറിയിൽ ഇല്ലാത്ത മത്തായിമാരും ആരൊക്കെ എന്ന പ്രശ്നം അവശേഷിക്കുന്നു. അങ്ങനെ കൃത്യമായ ഉത്തരത്തിനുവേണ്ടിയുള്ള അന്വേഷണം അനന്തമായി നീളുന്നതാണ് കഥ. ഇത്രയധികം ആളുകളുള്ളപ്പോൾ എങ്ങനെ വേർതിരിച്ചറിയും എന്നതാണ് ഇതിലെ പരിഹാസം.


​ഈ കഥ മുന്നോട്ടുവയ്ക്കുന്ന അർഥശൂന്യതയ്ക്കു സമാനമാണ് മുഖ്യമന്ത്രി വടശേരി ദാമോദര മേനോൻ സതീശൻ പറയുന്നതിൽ എത്ര നുണകളുണ്ടെന്ന അന്വേഷണം. കാരണം, അദ്ദേഹം സ്വന്തം കാര്യങ്ങൾ പറഞ്ഞാലും മുഖ്യമന്ത്രിയെന്ന നിലയിൽ പറഞ്ഞാലും സർക്കാരിന്റെ കാര്യങ്ങൾ പറഞ്ഞാലും നുണകൾ മാത്രമേ പറയൂ എന്ന്‌ പ്രതിജ്ഞയെടുത്തതുപോലെയാണ് തോന്നുക. ഇങ്ങനെ നുണകൾ പറയുന്നതിനെപ്പറ്റി അദ്ദേഹത്തിന് ഒരു വീണ്ടുവിചാരവും ഇല്ലെന്നത് നമ്മളെയാകെ വേദനിപ്പിക്കുന്നുമുണ്ട്.


​എന്തിനുവേണ്ടിയാണ് താൻ 14 വയസ്സുള്ളപ്പോൾ തേവര കോളേജിൽ പ്രീഡിഗ്രി പഠിച്ചു എന്നു പറഞ്ഞത്. വിദ്യാഭ്യാസ നിയമമനുസരിച്ച് അഞ്ചുവയസ്സ്‌ പൂർത്തിയായാലേ ഒന്നാം ക്ലാസിൽ പ്രവേശനം ലഭിക്കൂ. അപ്പോൾ കുറഞ്ഞത് 15 വയസ്സാകാതെ ഒന്നാം വർഷ പ്രീഡിഗ്രിക്ക് ചേരാൻ കഴിയില്ല. മലയാളികൾക്കെല്ലാം സുവിദിതമായ ഇക്കാര്യത്തിൽ പിന്നെ എന്തിനാണ് അദ്ദേഹം നുണ പറഞ്ഞത്.


​ടാറ്റ ഗ്രൂപ്പ് കപ്പൽ നിർമാണശാല സ്ഥാപിക്കാൻ കേരളത്തിൽ 10,000 കോടി നിക്ഷേപിക്കും, വഖഫ് കേസ് സുപ്രീംകോടതി തള്ളിക്കളഞ്ഞു, പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാർ ഒപ്പിടുകയും അതിന്റെ ഭാഗമായി പണം കൈപ്പറ്റുകയും ചെയ്തു എന്നെല്ലാമുള്ള സതീശൻനുണകളുടെ കണക്കെടുക്കാൻ തുനിഞ്ഞാൽ, ജോൺ എബ്രഹാമിന്റെ കഥയിലെ മത്തായിയുടെ അനുഭവമാകും ഉണ്ടാകുക.


​താൻ നെഹ്‌റുവിയൻ സോഷ്യലിസ്റ്റാണെന്നും ഗാന്ധിജിയുടെ ദർശനങ്ങൾ പിന്തുടരുന്ന ആളാണെന്നും വലിയ വായനക്കാരനാണെന്നും വീണ്ടും വീണ്ടും സതീശൻ പറയുന്നതും നേരത്തേ പറഞ്ഞ ഗണത്തിൽ പെടുത്തേണ്ടിവരുമോ എന്നാണ് ആശങ്ക. കാരണം, ഗാന്ധിജിയെയും നെഹ്റുവിനെയും വായനയിലൂടെ മനസ്സിലാക്കിയ ഒരാൾക്ക് കള്ളങ്ങൾ ആവർത്തിച്ച്‌ പറയാനോ അതിൽ ലേശംപോലും മനസ്താപം ഉണ്ടാകാതിരിക്കാനോ കഴിയില്ല. സ്വന്തം ചെയ്തികളെ ഗൂഢമായും രഹസ്യാത്മകമായും കൊണ്ടുപോകാനും കഴിയില്ല.


എന്നാൽ, സതീശൻ എല്ലാത്തിലും നിഗൂഢ രഹസ്യാത്മകത കാത്തുസൂക്ഷിക്കാൻ ഏറെ പണിപ്പെടുന്നതാണ് നമ്മൾ കാണുന്നത്. വിമാനം വാടകയ്ക്കെടുത്ത് മംഗലാപുരം യാത്ര നടത്തിയതും സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് പറന്നതും എന്തിനായിരുന്നെന്ന് ആവർത്തിച്ച് ചോദ്യങ്ങളുണ്ടായിട്ടും ഇതുവരെ സതീശൻ കേരളത്തിന്‌ ബോധ്യപ്പെടുന്ന വസ്തുനിഷ്ഠവും യുക്തിസഹവുമായ മറുപടി നൽകിയിട്ടില്ല.


​നെഹ്‌റുവിയൻ സോഷ്യലിസ്റ്റായ സതീശൻ ജവാഹർലാൽ നെഹ്‌റുവിന്റെ "വിശ്വ ചരിത്രാവലോകനം' വായിക്കാതിരിക്കാൻ തരമില്ല. അതിൽ നെഹ്‌റു 1930 ഒക്ടോബർ 26ന് നൈനി സെൻട്രൽ ജയിലിൽനിന്ന് ഇന്ദിരയ്ക്ക് എഴുതുന്ന ഒരു കത്തുണ്ട്. അന്ന് 13 വയസ്സുള്ള ഇന്ദിരയ്ക്ക് ജന്മദിനാശംസ നേർന്ന്‌ എഴുതിയ കത്താണിത്. അതിൽ നെഹ്‌റു ഇന്ദിരയ്ക്കു നൽകുന്ന ഉപദേശം ഇതാണ്."‘ഒരിക്കലും ഒരു കാര്യവും രഹസ്യമായി ചെയ്യണമെന്ന് തോന്നുന്ന കാര്യങ്ങൾപോലും രഹസ്യമായി ചെയ്യരുത്. എന്തെങ്കിലും ഒളിച്ചുവയ്ക്കാൻ തോന്നിയാൽ, അതിന്റെ അർഥം നീ ഭീരുവാണെന്നാണ്. ഭയം ഒരു മോശം കാര്യമാണ്. അതുകൊണ്ട്, ധൈര്യശാലിയായിരിക്കുക. ബാക്കിയെല്ലാം പിന്നാലെ വരും’’.


സത്യം പറയാത്ത നേതാവിന് നിയമസാധുത ഉണ്ടാകില്ലെന്ന്‌ നെഹ്‌റു പറഞ്ഞു. കുലീന നുണകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംവാദങ്ങളിൽനിന്നാണ് സത്യം തെളിയുന്നതെന്നായിരുന്നു നെഹ്റു വിശ്വസിച്ചിരുന്നത്. അതുകൊണ്ട്, അദ്ദേഹം പത്രസ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചു. വിയോജിപ്പുകളെ സ്വാഗതം ചെയ്തു. 1948ൽ ശങ്കേഴ്സ് വീക്ക്‌ലി ഉദ്ഘാടനം ചെയ്തപ്പോൾ കാർട്ടൂണിസ്റ്റ് ശങ്കറോട് നെഹ്‌റു പറഞ്ഞത്, ശങ്കറിന്റെ വരകളിൽ തന്നെ ഒഴിവാക്കരുത് എന്നായിരുന്നു.


ഗാന്ധിജി ആത്മകഥയായ "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളി'ൽ പറഞ്ഞ ഒരു വാചകംകൂടി ഉദ്ധരിക്കാം."ഒന്നും മറച്ചുവയ്ക്കരുത്. എന്തെങ്കിലും അന്യായം കണ്ടാൽ അത് വെളിപ്പെടുത്തണം. അത്തരം അന്യായമോ അനീതിയോ നിങ്ങൾ ചെയ്താലും അത് വെളിപ്പെടുത്തണം.

​ഇനി സതീശനോട് എന്താണു പറയേണ്ടത്. മഹാഭാരതം "ശാകുന്തളോപാഖ്യാന'ത്തിൽ എഴുത്തച്ഛൻ ശകുന്തളയെക്കൊണ്ട്‌ പറയിപ്പിക്കുന്ന രണ്ട്‌ വരിയുണ്ട്.

"സത്യധർമാദി വെടിഞ്ഞീടിന പുരുഷനെ/

ക്രുദ്ധനാം സർപ്പത്തേക്കാളേറ്റവും പേടിക്കേണം'




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home