ad
Deshabhimani

മൊട്ടയടിച്ച് നയൻതാര! ചിത്രങ്ങൾ വൈറൽ; എല്ലാത്തിനും പിന്നിലെ കാരണം പുറത്ത്

nayanthara tirupati temple visit ai viral photos

നയൻതാരയുടേതെന്ന പേരിൽ പ്രചരിക്കുന്ന എഐ ചിത്രങ്ങൾ

വെബ് ഡെസ്ക്

Published on Aug 18, 2026, 07:35 PM | 1 min read

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര തലമുണ്ഡനം ചെയ്തു എന്ന തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങൾ. നയൻതാര തിരുപ്പതി ക്ഷേത്രത്തിൽ തലമുണ്ഡനം ചെയ്തുവെന്ന തരത്തിലാണ് ചിത്രങ്ങൾ വൈറലായിരിക്കുന്നത്. എന്നാൽ ഇവ എഐ ചിത്രങ്ങളാണ്. കാര്യമറിയാതെ നിരവധി പേരാണ് ചിത്രം ഷെയർ ചെയ്യുന്നത്.


യഷ് നായകനാകുന്ന 'ടോക്സിക്' (Toxic), സൽമാൻ ഖാനൊപ്പം അഭിനയിക്കുന്ന 'എസ്‍വിസി 60' (SVC63) തുടങ്ങിയ നയൻതാരയുടെ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള വാർത്തകൾക്കിടയിലാണ് ഈ ചിത്രങ്ങൾ പുറത്തുവന്നത്. ഈ ചിത്രങ്ങളുടെ ഭാ​ഗമായി മൊട്ടയടിച്ചെന്നാണ് പ്രചാരണം.





എന്നാൽ കഴിഞ്ഞ ഏപ്രിലിൽ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം നയൻതാര തിരുപ്പതി ക്ഷേത്രം സന്ദർശിച്ചവേളയിലെ ചിത്രങ്ങളാണ് എഐ ഉപയോഗിച്ച് തിരുത്തി പ്രചരിപ്പിച്ചത്. യഥാർത്ഥ ചിത്രങ്ങളിൽ താരത്തിന്റെ മുടി സാധാരണ പോലെ തന്നെയുണ്ട്. എഡിറ്റ് ചെയ്ത ചിത്രങ്ങളിൽ അതേ വസ്ത്രവും കമ്മലുകളും നിലനിർത്തിക്കൊണ്ട്, മുടി മാത്രം ഒഴിവാക്കി നിർമിക്കുകയായിരുന്നു.





ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്ന ചിത്രത്തിലാണ് നയൻതാര അടുത്തതായി അഭിനയിക്കുന്നത്. യഷ് നായകനാകുന്ന ഈ ചിത്രത്തിൽ കിയാര അദ്വാനി, താരാ സുതാരിയ, രുഗ്മിണി വസന്ത്, হুമ ഖുറേഷി എന്നിവരും അഭിനയിക്കുന്നുണ്ട്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന 'ടോക്സിക്' ആ​ഗസ്ത് 26ന് തിയേറ്ററുകളിലെത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home