ad
Deshabhimani

വമ്പൻ ലൈൻ അപ്പ്; ഏഴ് പ്രൊജക്ടുകൾ ഒന്നിച്ച് അനൗൺസ് ചെയ്ത് മോഹൻലാൽ

mohanlal
വെബ് ഡെസ്ക്

Published on Aug 18, 2026, 06:51 PM | 2 min read

കൊച്ചി: ഏഴ് വമ്പൻ മലയാള ചിത്രങ്ങൾ ഒന്നിച്ച് അനൗൺസ് ചെയ്ത് മോഹൻലാൽ. അടുത്തതായി ചെയ്യുന്ന ഏഴ് ചിത്രങ്ങളുടെ സംവിധായകരുടെ പേരുകൾ മോഹൻലാൽ സോഷ്യൽമീഡിയയിൽ പങ്കുവച്ചു. പ്രിയദർശൻ, സത്യൻ അന്തിക്കാട്, ദിലീഷ് പോത്തൻ, അനൂപ് സത്യൻ, വിഷ്ണു മോഹൻ, ജൂഡ് ആന്തണി ജോസഫ്, ജിത്തു ജോസഫ് എന്നിവരാണ് ആ ഏഴ് സംവിധായകർ. ത്രസിപ്പിക്കുന്ന കഥകൾ, ആവേശകരമായ യാത്രകൾ, ചില സ്പെഷൽ ഫിലിം മേക്കേഴ്സ് എന്ന അടിക്കുറുപ്പോടെയായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്. കഴിഞ്ഞ ദിവസങ്ങളിലായി പല പ്രൊജക്ടുകളുടെയും വിവരങ്ങൾ പുറത്തുവന്നിരുന്നു.


ദിലീഷ് പോത്തന്റെ പുതിയ ചിത്രമായ 'നെടുങ്കണ്ടം മിറാക്കിളാ'ണ് അടുത്തതായി അണിയറയിൽ ഒരുങ്ങുന്ന മോഹൻലാൽ സിനിമ. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോൺ നിർമിക്കുന്ന ചിത്രം 'ഭാവന റിലീസ്' ആണ് തിയേറ്ററുകളിൽ എത്തിക്കുക. തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ. ശ്യാം പുഷ്ക്കരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഷൈജു ഖാലിദ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് സുഷിൻ ശ്യാമാണ്.


മോഹൻലാൽ - അനൂപ് സത്യൻ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം ആശിർവാദ് സിനിമാസുമായി സഹകരിച്ച് ബിനു ജോർജ് അലക്സാണ്ടർ ആണ് നിർമിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. സത്യൻ അന്തിക്കാട് - മോഹൻലാൽ കോംബോ പോലെ ഫീൽ​ഗുഡ് ചിത്രമാണോ വരാനിരിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ അതേസമയം, സത്യൻ അന്തിക്കാടിനൊപ്പം മറ്റൊരു സിനിമയുമെത്തും എന്നതാണ് പ്രത്യേകത. ഹിറ്റ് ചിത്രം ഹൃദയപൂർവമാണ് ഇരുവരും ഒന്നിച്ച അവസാന സിനിമ.


പ്രിയദർശൻ 100ാമത് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകൻ മോഹൻലാൽ തന്നെ. പ്രിയദർശന്റെ ആദ്യ ചിത്രത്തിലും മോഹൻലാൽ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് ചെയ്ത അവസാന കൊമേഷ്യൽ ചിത്രം 'മരക്കാർ, അറബിക്കടലിന്റെ സിംഹം' ആണ്. എം ടി വാസുദേവൻനായരുടെ കഥയെ ആസ്പദമാക്കി 'ഓളവും തീരവും' മോഹൻലാലിനെ നായകനാക്കി റീമേക്ക് ചെയ്തിരുന്നു.


വിസ്മയ മോഹൻലാൽ നായികയായ 'തുടക്കം' എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുമെന്ന് മോഹൻലാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത വർഷമാകും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ദൃശ്യം 3യുടെ വിജയത്തിന് ശേഷം ജീത്തു ജോസഫുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


മേപ്പടിയാൻ, കഥ ഇന്നുവരെ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വിഷ്ണു മോഹന്റെ മൂന്നാമത്തെ സിനിമയാണ് മോഹൻലാലിനൊപ്പം ഒരുങ്ങുന്ന മറ്റൊരു സിനിമ. ഈ ചിത്രത്തിനും പേരിട്ടിട്ടില്ല. മോഹൻലാലിന്റെ 367ാമത്തെ സിനിമയായിരിക്കും ഇത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home