ad
Deshabhimani

ബാഡ്മിന്റൺ ലോകകപ്പ്

അർ‌ജുന പുരസ്കാരത്തിന് പിന്നാലെ വിജയത്തിളക്കം; ട്രീസ -​ഗായത്രി സഖ്യം പ്രീക്വാർട്ടറിൽ

treesa

ട്രീസ ജോളി, ​ഗായത്രി ​ഗോപിചന്ദ്

വെബ് ഡെസ്ക്

Published on Aug 18, 2026, 07:48 PM | 1 min read

ന്യൂഡൽഹി: ഇന്ത്യയുടെ ട്രീസ ജോളി-​ഗായത്രി ​ഗോപിച്ചന്ദ് കൂട്ടുകെട്ട് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. ഇന്ന് 4. 30 ന് നടന്ന വാശിയോറിയ പോരാട്ടത്തിൽ അമേരിക്കയുടെ ലോറൻ ലാം, അലിസൺ കുന്യു ലീ കൂട്ടുകെട്ടിനെ തകർത്താണ് ഇരുവരും അടുത്ത റൗണ്ടിലേക്ക് കടന്നത്.

നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. 21-15, 21-12 എന്ന സ്‌കോറിനാണ് തകർത്തത്. കേവലം 38 മിനിറ്റിനുള്ളിലായിരുന്നു വിജയം. 17-ാം റാങ്കുകാരായ അമേരിക്കൻ താരങ്ങൾക്ക് ഒരു ഘട്ടത്തിൽപോലും 39-ാം റാങ്കുകാരായ ഇന്ത്യൻ ജോഡിയെ പരീക്ഷിക്കാനായില്ല.അതേസമയം പുരുഷ സിംഗിൾസിൽ ലക്ഷ്യാ സെന്നും വനിതാ സിംഗിൾസിൽ ഉന്നതി ഹൂഡയും രണ്ടാം റൗണ്ടിലെത്തി. ടെറ്റ് തുസാറിനെയാണ് ഉന്നതി തോൽപ്പിച്ചത്. സ്‌കോർ: 22-20, 21-16. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home