ad
Deshabhimani

Articles

ലോകത്തെ തകർക്കുന്ന യുദ്ധതന്ത്രങ്ങൾ

അവസാനിക്കാത്ത യുദ്ധങ്ങൾ: സാമ്രാജ്യത്വത്തിന്റെ വിനാശകരമായ വഴികൾ

War

Rokni Haerizadeh (Iran), Typical Iranian Funeral, 2008.

avatar
വിജയ് പ്രഷാദ്

Published on Apr 04, 2026, 10:59 PM | 5 min read

ലോകമെമ്പാടുമുണ്ടായ അമേരിക്കൻ അധിനിവേശത്തിന്റെ നീണ്ട ചരിത്രവും, അനന്തമായി നീളുന്ന യുദ്ധങ്ങളെ ഭാവിയിൽ നാം എങ്ങനെയെല്ലാം ചെറുക്കണമെന്നും 'നോ കോൾഡ് വാർ' (No Cold War) തങ്ങളുടെ ഏറ്റവും പുതിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.


കരീബിയൻ മേഖല മുതൽ പശ്ചിമേഷ്യ വരെ അക്രമം വ്യാപിക്കുമ്പോൾ, ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധം ആഗോള സമ്പദ്‌ വ്യവസ്ഥയെ തളർത്തുകയാണ്. ഈ ആക്രമണം ലോകത്തിലെ കടൽമാർഗമുള്ള എണ്ണവ്യാപാരത്തിന്റെ നാലിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിനെ തടസപ്പെടുത്തുമെന്ന് മുൻകൂട്ടി കണ്ടതായിരുന്നു. എണ്ണവില വർധിക്കുന്നതോടെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ആഴത്തിലാവും.


പലസ്തീനിലെ വംശഹത്യ തടയാൻ കഴിയാത്തതിൽ നിരാശരായ ലോകത്തെ അധ്വാനിക്കുന്ന ജനവിഭാഗം തങ്ങൾ ആഗ്രഹിക്കാത്ത മറ്റൊരു യുദ്ധത്തിന് കൂടി ഇപ്പോൾ സാക്ഷ്യം വഹിക്കേണ്ടി വരുന്നു. അമേരിക്കയും ഇസ്രയേലും ചേർന്ന് ലോകത്തിന് നേരെ അഴിച്ചുവിട്ട ഈ വിപത്തുകളെ തടയാൻ കഴിയില്ലെന്ന അവസ്ഥ ഭയാനകമാണ്. ഈ യാഥാർഥ്യം നാം ഓരോരുത്തരേയും നിരാശയിലേക്കെത്തിക്കുന്നുണ്ട്.


അമേരിക്കയും ഇസ്രയേലും ചേർന്ന് ലോകത്തിന് നേരെ അഴിച്ചുവിട്ട ഈ വിപത്തുകളെ തടയാൻ കഴിയില്ലെന്ന അവസ്ഥ ഭയാനകമാണ്.

unnamed Shadi Ghadirian (Iran), Untitled, 1998.

ഭൂമിക്ക് നേരെ ഒരു യുദ്ധം നടക്കുന്നു - അത് അവസാനിക്കാത്ത ഒരു യുദ്ധമാണ്.


ഈ വാക്കുകൾ അതിശയോക്തി നിറഞ്ഞതല്ല. യുഎൻ പത്രസമ്മേളനത്തിൽ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനിലെ മുഖ്യ സാമ്പത്തിക വിദ​ഗ്ധൻ മാക്സിമോ ടൊറേറോ മുന്നറിയിപ്പ് നൽകിയത് പോലെ ഇത് വെറുമൊരു ഊർജ പ്രതിസന്ധിയല്ല. മറിച്ച് ആഗോള കാർഷിക വ്യവസ്ഥയെ ബാധിക്കുന്ന വ്യവസ്ഥാപിതമായ ആഘാതമാണ്. സൾഫർ വ്യാപാരത്തിന്റെ പകുതിയോളം നിയന്ത്രിക്കുന്ന ഗൾഫ് മേഖലയിലെ അസ്ഥിരത വളം ഉല്പാദനത്തെയും അതുവഴി കർഷകരെയും സാരമായി ബാധിച്ചു. ഇന്ധനവിലയും വളം വിലയും ഒരേപോലെ വർധിക്കുന്നത് കർഷകർക്ക് ഇരട്ട പ്രഹരമേകുന്നു. യുദ്ധം അവസാനിച്ചാൽ പോലും ഭക്ഷ്യവില അടുത്ത വർഷം വരെ ഉയർന്നുതന്നെ നിൽക്കും. ഇത് പശ്ചിമേഷ്യയിലെ ദശലക്ഷക്കണക്കിന് ആളുകളെ കൂടുതൽ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിയിടും.


2020ൽ കൊവിഡ് പശ്ചാത്തലത്തിലെ ചൈനാ വിരുദ്ധ വാദങ്ങളുടെ കാലത്ത് 'നോ കോൾഡ് വാർ' ക്യാമ്പയിൻ സമാധാനം ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഈ കൂട്ടായ്മ വിപുലപ്പെടുകയും സമാധാനത്തിനും യുദ്ധത്തിനുമെതിരെയുള്ള ചർച്ചകളിൽ സജീവമാകുകയും ചെയ്തു.


unnamedNewsha Tavakolian (Iran), Somayeh (from Blank Pages of an Iranian Photo Album), 2014–2015.


യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ ഈ സമിതി പുറത്തിറക്കിയ പുതിയ പ്രസ്താവനയിലെ പ്രധാന കാര്യങ്ങൾ ഇവയാണ് :


1776ന് ശേഷം അമേരിക്ക നിലനില്പിന് വേണ്ടി രാജ്യങ്ങൾക്ക് മേൽ യുദ്ധം അടിച്ചേൽപ്പിച്ചാണ് മുന്നോട്ട് പോയിട്ടുള്ളത്. അമേരിക്കൻ മണ്ണിൽ നിന്ന് പതിനായിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള വിയറ്റ്നാമിലും ഫിലിപ്പീൻസിലും അവർ നടത്തിയ യുദ്ധങ്ങൾ ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവനെടുത്തു. ആറ്റോമിക് ബോംബ് മുതൽ രാസായുധങ്ങൾ വരെ അവർ പ്രയോഗിച്ചു. അമേരിക്കയുടെ ഇന്നുവരെയുള്ള 45 പ്രസിഡന്റുമാരും വിദേശ രാജ്യങ്ങൾക്കെതിരെയോ തദ്ദേശീയരായ ജനവിഭാഗങ്ങൾക്കെതിരെയോ യുദ്ധം പ്രഖ്യാപിച്ചവരാണ്. 2026ൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഞ്ച് പ്രധാന സംഘർഷങ്ങൾക്കാണ് നേതൃത്വം നൽകുന്നത്. ഇസ്രയേലുമായി ചേർന്ന് നടത്തുന്ന ഈ ആക്രമണങ്ങളെല്ലാം ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾ ലംഘിക്കുന്നതും യുദ്ധക്കുറ്റങ്ങളുമാണ്.


unnamedMehrdad Afsari (Iran), Written Guidance, n.d.


1. വെനസ്വേല : 2026 ജനുവരി 3ന് അമേരിക്ക യുഎൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 2 ലംഘിച്ചുകൊണ്ട് വെനസ്വേലയെ ആക്രമിക്കുകയും അവിടുത്തെ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.


2. ക്യൂബ : യുഎൻ ചാർട്ടറിലെ 41ാം ആർട്ടിക്കിൾ ലംഘിച്ചുകൊണ്ട്, 1960 മുതൽ അമേരിക്ക ക്യൂബക്ക് മേൽ നിയമവിരുദ്ധമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിലൂടെ മാത്രമേ മൂന്നാം കക്ഷി ഉപരോധങ്ങൾ ഏർപ്പെടുത്താൻ അനുവാദമുള്ളൂ എന്നരിക്കെയാണ് അമേരിക്കയുടെ ഈ നടപടി. 1960 മുതൽ തുടരുന്ന സാമ്പത്തിക ഉപരോധം 2026 ജനുവരിയിൽ ട്രംപ് കൂടുതൽ കടുപ്പിച്ചു. മറ്റു രാജ്യങ്ങളിൽ നിന്ന് ക്യൂബയിലേക്ക് എണ്ണ വരുന്നത് തടഞ്ഞുകൊണ്ട് ആ രാജ്യത്തിന്റെ ഊർജ വിതരണം തകർക്കാൻ ശ്രമിക്കുകയാണ് അമേരിക്ക.


3. ഇറാൻ : യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 2 ലംഘിച്ചുകൊണ്ട്, 2026 ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ അതീരൂക്ഷമായ കടന്നാക്രമണങ്ങൾ ആരംഭിച്ചു. രാജ്യത്തുടനീളം സാധാരണക്കാരെ കൊന്നൊടുക്കുകയും അടിസ്ഥാന സൗകര്യങ്ങൾ തകർക്കുകയും ചെയ്ത ഈ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമ്നേയി വധിക്കപ്പെട്ടു. 2025 ജൂണിൽ പന്ത്രണ്ട് ദിവസത്തോളം നീണ്ടുനിന്ന ആക്രമണത്തിലൂടെ ഇറാന്റെ ആണവോർജ നിലയങ്ങൾ അമേരിക്കയും ഇസ്രയേലും ബോംബിട്ടു തകർത്തതിന് ഒരു വർഷം തികയുന്നതിന് മുമ്പാണ് ഈ പുതിയ നീക്കം. ഈ ആക്രമണങ്ങൾ അയൽരാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയുള്ള ഇറാന്റെ തിരിച്ചടിക്കടിക്ക് കാരണമായി. യുഎസ് സൈനിക താവളങ്ങൾ അയൽരാജ്യങ്ങൾക്ക് ഒരു കവചമൊരുക്കുന്നതിന് പകരം പ്രധാന ലക്ഷ്യസ്ഥാനങ്ങളായി മാറിയിരിക്കുകയാണ്. യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചത് ലോകമെമ്പാടും വലിയ തോതിലുള്ള ഇന്ധന-ഭക്ഷ്യ പ്രതിസന്ധിക്ക് (Fuel and Food Catastrophe) വഴിതെളിച്ചിരിക്കുകയാണ്.


4. ലെബനൻ : ഇറാൻ യുദ്ധത്തിന്റെ മറവിൽ ഇസ്രയേൽ ലെബനനിലും തലസ്ഥാന ന​ഗരിയായ ബെയ്റൂട്ടിലും ക്രൂരമായ ബോംബാക്രമണം നടത്തുകയാണ് അമേരിക്ക. യുഎൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 2 ലംഘിച്ചാണ് ഇസ്രയേൽ ആക്രമണം തുടരുന്നത്. ജനസംഖ്യയുടെ അഞ്ചിലൊന്ന് പേർ അഭയാർത്ഥികളായി. ആയിരക്കണക്കിന് നിരപരാധികൾക്ക് പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്തു.


5. പലസ്തീൻ : പലസ്തീനികൾക്കെതിരെയുള്ള ക്രൂരമായി വംശഹത്യയുടെ അവസാനിക്കാത്തതാണ്. വെടിനിർത്തൽ നിലവിലുണ്ടായിരുന്നിട്ടും ഗാസയിലെ നഗരങ്ങളെ ഇസ്രയേൽ ആവർത്തിച്ച് ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, പലസ്തീൻ അധിനിവേശത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ നിരവധി പ്രമേയങ്ങളെ ലംഘിച്ചുകൊണ്ട് വെസ്റ്റ് ബാങ്കിലെ ഭൂമി പിടിച്ചെടുക്കുകയും അവിടെയുള്ള പലസ്തീനികളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്നു.


unnamed Meghdad Lorpour (Iran), Untitled, 2019.


സാമ്പത്തിക ശക്തി തിരിച്ചുപിടിക്കാനോ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുടെ വളർച്ച തടയാനോ കഴിയാതെ വന്നപ്പോഴാണ് അമേരിക്ക സൈനിക ശക്തിയിലേക്ക് ശ്രദ്ധ മാറ്റിയത്. വിനാശങ്ങൾ വിതയ്ക്കാൻ കഴിയുമെങ്കിലും ഒരു ജനതയുടെയും രാഷ്ട്രീയ ഇച്ഛാശക്തിയെ അടിച്ചമർത്താൻ സാമ്രാജ്യത്വത്തിന് കഴിയില്ല.


നിരാശ നമ്മുടെ വഴിയല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ക്യൂബ മുതൽ പലസ്തീൻ വരെയുള്ളവർ തങ്ങളുടെ സർവ്വശക്തിയും ഉപയോഗിച്ച് പോരാടുകയാണ്. സാമ്രാജ്യത്വ അക്രമങ്ങളെ ഒരിക്കലും സ്വാഭാവികമായി കാണരുതെന്നും അവയെ അപലപിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. ഈ യുദ്ധങ്ങൾ അവസാനമില്ലാത്തതാണെന്ന് തോന്നാം. പക്ഷെ അവ അവസാനിക്കും. പീഡകർക്ക് മനുഷ്യന്റെ പോരാട്ടവീര്യത്തെ കീഴടക്കാൻ കഴിയില്ല.


സാമ്പത്തിക ശക്തി തിരിച്ചുപിടിക്കാനോ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുടെ വളർച്ച തടയാനോ കഴിയാതെ വന്നപ്പോഴാണ് അമേരിക്ക സൈനിക ശക്തിയിലേക്ക് ശ്രദ്ധ മാറ്റിയത്. വിനാശങ്ങൾ വിതയ്ക്കാൻ കഴിയുമെങ്കിലും ഒരു ജനതയുടെയും രാഷ്ട്രീയ ഇച്ഛാശക്തിയെ അടിച്ചമർത്താൻ സാമ്രാജ്യത്വത്തിന് കഴിയില്ല.


മൊറോക്കൻ വിപ്ലവകാരിയും അധ്യാപികയുമായിരുന്ന സൈദ മെനെഭി (Saida Menebhi) ഇതിനൊരു ഉദാഹരണമാണ്. 1976ൽ സോഷ്യലിസത്തിന് വേണ്ടി സംസാരിച്ചതിന് അവരെ ജയിലിലടച്ചു. ജയിലിനുള്ളിലെ പീഡനമുറികൾക്കിടയിലും പലസ്തീൻ ഉൾപ്പെടെയുള്ള ലോകത്തെ അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയുള്ള പോരാട്ട വീര്യമുള്ള കവിതകൾ അവർ എഴുതി. 1977-ൽ ജയിലിലെ ഏകാന്ത തടവിനെതിരെയുള്ള നിരാഹാര സമരത്തിനിടയിൽ 25-ാം വയസ്സിൽ അവർ രക്തസാക്ഷിയായി. സൈദയുടെ ധീരതയുടെ ഓർമകളും അവൾ നമുക്കായി ബാക്കിവെച്ച കവിതയും ഈ അനന്തമായ യുദ്ധങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് കരുത്ത് പകരുന്നു.


unnamed


സൈദ മെനെഭിയുടെ കവിത ചുവടെ ചേർക്കുന്നു.


You know my child

I wrote a poem for you

but don’t chastise me

for writing is this language

that you don’t yet understand

it’s nothing my child

when you are older

you will seize this dream

that I dreamt in the middle of the day

when it’s your turn, you will tell the story of this woman

Arab prisoner

in her own country

Arab up to her white hair

her greenish eyes

the dream my child

begins

when I see a pigeon

the birds that build their nests

on the roofs of prisons

I dream of sending a message to the revolutionaries

of Palestine

in order to assure them support for victory

I dream of having wings

just like sparrows

to traverse the skies

as far as Erythrea

as far as Dhofar

arms heavy with guns

the head with poems

I want to be a passenger

on board clouds

with my war attire

combating Pinochet

in the back country of Chile

so that my blood runs

on Chilean soil

that Neruda praised

o my dream

red Africa

without hungry children

I dream

that the moon

up there is going to fall

to take out the enemy

and that the moon will leave me

in Palestine or in the Sahara

anywhere

I struggle for victory

For all people who are combatants.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home