Wednesday 02, September 2026
English
E-paper
Trending Topics
പൂരക്കളി ചുവടുകളാൽ ചടുലമാണ് വടക്കൻ കേരളത്തിന്റെ സന്ധ്യകൾ. കുംഭച്ചൂടിന്റെ കാഠിന്യത്തെ കൂസാതെ അവർ ഒരുങ്ങുകയാണ്, പൂരോത്സവത്തിന് പൂരക്കളിയുടെ പകിട്ടേകാൻ.
തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും അങ്കംവെട്ടിയ പൊന്ന്യം ഏഴരക്കണ്ടം കളരിയെ സമഗ്രമായി പഠിക്കാൻ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും എത്തുന്നവർക്ക് തുറന്നുകൊടുക്കുന്ന മ്യൂസിയത്തിന്റെ ജോലികൾ അവസാനഘട്ടത്തിലാണ്.
കോഴിക്കോട് ജില്ലയിലെ ഇരിങ്ങലിൽ 20 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സർഗാലയ കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജ് 2011 ൽ സ്ഥാപിതമായി. കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന്റെ ഒരു മുൻനിര സംരംഭമാണ്. ഉത്തരവാദിത്ത ടൂറിസം മാതൃകയിൽ വികസിപ്പിച്ചെടുത്ത ഇത് 100-ലധികം മാസ്റ്റർ കരകൗശല വിദഗ്ധർക്ക് സ്ഥിരമായ സ്റ്റുഡിയോ ഒരുക്കിയിട്ടുണ്ട്
ഇത്തവണ ഓണാഘോഷത്തിന് ഇതുവരെ കാണാത്ത ഒരു പാട്ടുകൂട്ടമെത്തി. ഏതു പാട്ടിനും കൂടെയോടുന്ന കോഴിക്കോട് നഗരം അവരെ കൊണ്ടാടി. മണലാരണ്യത്തിൽനിന്ന് പൊട്ടിപ്പുറപ്പെട്ട ഉറവപോലെ അവരുടെ പാട്ട് ദേശഭാഷകളുടെ അതിരുകളെ അലിയിച്ചു
ബ്രിട്ടീഷുകാരിൽ നിന്നും അമേരിക്കൻ കമ്പനിയായ മർഫിയുടെ റേഡിയോ സമ്മാനമായി കിട്ടി. അന്ന് മുതൽ കാട്ടിൽ പാട്ടായി. മറ്റു കുടിക്കാരും കൂട്ടായി.
സങ്കടത്തിലും സന്തോഷത്തിലും ഭൂമി കനിയാനും മഴപെയ്യാനും രോഗമകലാനും ഗോത്രജനത പാടുകയാണ്.
'മുഴുവന്‍ ആചാരവിധികളോടും തന്നെ അയ്യപ്പനെ കാണണം'; വ്രതമാരംഭിച്ച് യുവതി