Deshabhimani

വയനാട് അന്താരാഷ്ട്ര ചലചിത്രോത്സവം; ഡോക്യുമെൻ്ററി വിഭാഗത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു

docu
വെബ് ഡെസ്ക്

Published on Nov 20, 2026, 12:54 PM | 1 min read

കല്പറ്റ: സുൽത്താൻ ബത്തേരി നഗരസഭ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് വയനാടിൻ്റെ (IFFW) മത്സര വിഭാഗത്തിലേക്ക് ഡോക്യുമെൻ്ററികൾ ക്ഷണിച്ചു.


ഗോത്രജീവിതം പ്രമേയമാക്കിയ ഡോക്യുമെൻ്ററികളാണ് മത്സര വിഭാഗത്തിലേക്കായി പരിഗണിക്കുന്നത്. സമയ നിയന്ത്രണം ഇല്ലാതെ ഒറ്റ കാറ്റഗറി ആയിട്ടാകും മത്സരം. മലയാളം ഒഴികെയുള്ള ഭാഷയിൽ തയ്യാറാക്കുന്ന ഡോക്യുമെൻ്ററികൾക്ക് ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ നിർബന്ധമാണ്.


2027 ജനുവരി 6, 7, 8 തീയതികളിലായി ബത്തേരിയിൽ മത്സരവിഭാഗത്തിൽ ലഭിക്കുന്ന ഡോക്യമെൻ്ററികൾ പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിലേക്കായി [email protected] എന്ന ഇ മെയിലിലേക്ക് ഗൂഗിൾ ഡ്രൈവ് അല്ലെങ്കിൽ വിമിയോ (vimeo)ലിങ്ക് ആയാണ് എൻട്രികൾ അയക്കേണ്ടത്. ഡിസംബർ 15 ആണ് അവസാന തീയതി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home