Deshabhimani

പാഞ്ചജന്യം നാടകക്യാമ്പ് 16 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 13, 2024, 11:27 PM | 0 min read

ചിറ്റൂർ

പാഞ്ചജന്യം ലൈബ്രറി വേനലവധിക്കാലത്ത് വിദ്യാർഥികൾക്കായി നാടക ക്യാമ്പ് ഒരുക്കുന്നു. 16, 17, 18 തീയതികളിൽ ചിറ്റൂർ തെക്കേഗ്രാമം യുപി സ്‌കൂളിലാണ് ക്യാമ്പ്. നാടകപ്രവർത്തകരായ ശശിധരൻ നടുവിൽ, നിഖിൽ, നിജിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.  അഭിനയിക്കാനും സ്വയം ആവിഷ്‌കരിക്കാനും ഏതുസാഹചര്യത്തേയും ധീരമായി അഭിമുഖീകരിക്കാനുമുള്ള കരുത്ത് പകർന്നുനൽകുകയാണ്‌ ക്യാമ്പിന്റെ ലക്ഷ്യം. 12 മുതൽ 15 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം. രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ അഞ്ചുവരെയാണ്‌ ക്യാമ്പ്. 16ന്‌ രാവിലെ ഒമ്പതിനുമുമ്പായി എത്തണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ്‌ പ്രവേശനം. ഫോൺ: 9400225012, 9495778788.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home