ad
Deshabhimani

സാംബിയൻ പ്രസിഡന്റായി വീണ്ടും ഹകൈൻഡെ ഹിചിലെമെ തെരഞ്ഞെടുക്കപ്പെട്ടു

Zambia
വെബ് ഡെസ്ക്

Published on Aug 18, 2026, 10:50 AM | 1 min read

ലുസാക്ക : സാംബിയൻ പ്രസിഡന്റായി ഹകൈൻഡെ ഹിചിലെമയെ തെരഞ്ഞെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇല്ലാതെയാണ് വിജയിയായി പ്രഖ്യാപിച്ചത്. പോൾ ചെയ്ത അഞ്ച് ദശലക്ഷം വോട്ടുകളിൽ 61.4 ശതമാനവും ഹിചിലെമെക്കായിരുന്നു. വെള്ളിയാഴ്ച വോട്ടെണ്ണൽ നിർത്തിവെച്ചിരുന്നു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം കനത്ത സുരക്ഷയിൽ പുനരാരംഭിക്കുകയായിരുന്നു.


ചില പോളിംഗ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചതായും ബാലറ്റ് പേപ്പറുകൾ മോഷ്ടിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് ദിവസം രാത്രിയിൽ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു. ഹിചിലെമെ 2,965,326 വോട്ടുകൾ നേടിയപ്പോൾ എതിരാളിയായ പ്രതിപക്ഷ നേതാവ് ബ്രയാൻ മുണ്ടുബൈൽ 1,856,217 വോട്ടുകൾ നേടി. രണ്ടാം തവണയും പ്രസിഡന്റായി തെരഞ്ഞെടുത്തതിന് സാംബിയയിലെ ജനങ്ങളോട് നന്ദിയറിയിക്കുന്നതായി ഹിചിലെമെ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home