ക്രൂഡ് കുതിച്ചു, ഡോളർ കരുത്താർജിച്ചു; രൂപക്ക് വീണ്ടും തിരിച്ചടി

മുംബൈ : ക്രൂഡ് ഓയിൽ വിലയിലെ വർധനവും ഡോളർ ആവശ്യകത വർധിച്ചതും കാരണം ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഇടിഞ്ഞ് 95.68 എന്ന നിലയിലെത്തി. പ്രതീക്ഷിച്ചതിലും നേരത്തെ ഫോറക്‌സ്-സ്വാപ്പ് സൗകര്യം റിസർവ് ബാങ്ക് നിർത്തലാക്കാൻ തീരുമാനിച്ചതോടെ ഭാവിയിലെ ഡോളർ ഒഴുക്കിനെക്കുറിച്ചുള്ള ആശങ്കയും വിപണിയെ ബാധിച്ചു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപയുടെ മൂല്യം 95.68 എന്ന നിലയിൽ ആരംഭിച്ചു. തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞ് 95.61 എന്ന നിലയിലാണ്ൽ ക്ലോസ് ചെയ്തത്. ആറ് കറൻസികൾക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.01 ശതമാനം ഇടിഞ്ഞ് 99.63 എന്ന നിലയിലെത്തി. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ തിങ്കളാഴ്ച 2,535.10 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനെ ട്രംപ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് വീണ്ടും ക്രൂഡ് ഓയിൽ വില വർധിച്ചത്. ഇതോടെ ആഭ്യന്തര ഓഹരി വിപണി ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിലാണ് തുടരുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 91 ഡോളറിനു മുകളിൽ ഉയർന്നു. അതേസമയം ഡബ്ല്യുടിഐ 85 ഡോളറിലെത്തി.









0 comments