ad
Deshabhimani

മിച്ചി മർപുവിനെ നീതി വേണം; പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ

Michi Marpu.jpg
വെബ് ഡെസ്ക്

Published on Aug 18, 2026, 11:56 AM | 1 min read

കോതമംഗലം: ഇയർബാക്കിൽ മനംനൊന്താണ്‌ കോതമംഗലം എംഎ എൻജിനീയറിങ് കോളേജ് സിവിൽ വിഭാഗം വിദ്യാർഥി മിച്ചി മർപു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ. മിച്ചി മർപുവിനെ നീതി വേണമെന്നും തങ്ങളുടെ ആവശ്യങ്ങൾ മുഴുവൻ അംഗീകരിക്കതെ സമരം അവസാനിപ്പിക്കില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. രാവിലെ കോളേജിലേക്ക് എത്തിയ മാനേജ്‌മെന്റ് സെക്രട്ടറി വാന്നി വർഗീസിന്റെ വാഹനം വിദ്യാർഥികൾ തടഞ്ഞു. ആവശ്യങ്ങൾ അം​ഗീരിച്ചെന്ന് പ്രിൻസിപ്പളിന്റെ വാദവും വിദ്യാർഥികൾ തള്ളി.


ശനിയാഴ്ചയാണ് അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപുവിനെ (20) കോതമംഗലത്തെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്‌. ഇയർബാക്കിൽ മനംനൊന്താണ്‌ ആത്മഹത്യയെന്നും വീട്ടുകാരെ അഭിമുഖീകരിക്കാൻ വിഷമമുണ്ടെന്നും വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പ്‌ കണ്ടെത്തിയിരുന്നു. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എല്ലാ കേളേജുകളിലും ക്രെഡിറ്റ് മാർക്ക് പരിധി 18 ആണ്‌. എംഎ എൻജിനീയറിങ് കോളേജിൽ ഇത് 22 ആണ്. ഇത് നേടാൻ കഴിയാത്തവർ ഇയർബാക്ക് ആകും (ഒരുവർഷം നഷ്ടമാകും). പഠനം മുടങ്ങുകയും ഹോസ്റ്റലിൽനിന്ന്‌ പുറത്താക്കുകയും ചെയ്യും. നിലവിൽ മർപു ഇയർ ബാക്കായി കോളേജിൽനിന്നും ഹോസ്‌റ്റലിൽനിന്നും പുറത്താക്കപ്പെട്ടിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home