ad
Deshabhimani

ഓണത്തിന് പൊന്നണിയാൻ കാത്തിരുന്നവർക്ക് വീണ്ടും തിരിച്ചടി

goldrate
വെബ് ഡെസ്ക്

Published on Aug 18, 2026, 11:33 AM | 1 min read

തിരുവനന്തപുരം : ഓണക്കാലമായതിനാൽ വിപണിയിൽ എല്ലാ സാധനങ്ങൾക്കും വിലകയറുകയാണ്. ഒപ്പം സ്വർണത്തിനും. ഇന്ന് ​ഗ്രാമിന് 20 രൂപ കൂടിയിട്ടുണ്ട്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,14,320 രൂപയാണ്. ഒരു ​ഗ്രാം പൊന്നിന് 14,290 രൂപയാണ് ഇന്നത്തെ വില. നിലവിൽ ആ​ഗസ്ത് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വ‌ർണം. ഇതിനെല്ലാം പുറമെ ജിഎസ്ടിയും പണിക്കൂലിയും വേറെയുണ്ട്. വെള്ളിയുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. വെള്ളി 1 ​ഗ്രാമിന് 255 രൂപയും, 10 ​ഗ്രാമത്തിന് 2,550 രൂപയുമാണ്.


ആ​ഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതും ആഭ്യന്തര വിപണി നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചതുമാണ് സ്വർണ വിലക്ക് തിരിച്ചടിയായത്. ചിങ്ങമാസം തുടങ്ങുന്നതോടെ കല്യാണ സീസണും തുടങ്ങുകയാണ്. സ്വർണത്തിന് 1.14 ലക്ഷമെത്തിയതോടെ ആശങ്കയിലാണ് സാധാരണക്കാർ.


ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, യുഎസ് പലിശനിരക്കുകൾ, ആഭ്യന്തര വിപണിയിലെ ചാഞ്ചാട്ടങ്ങൾ എന്നിവയെല്ലാം സ്വർണ വിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളെ ഇന്ത്യയെ സംബന്ധിച്ച് ആ​ഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണവിലയെ ബാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home