ad
Deshabhimani

ഫിലിപ്പീൻസിൽ ബോട്ട് തകർന്ന് അപകടം: മരണം 15 ആയി; 28 പേരെ കാണാനില്ല

Philippines.jpg
വെബ് ഡെസ്ക്

Published on Jan 27, 2026, 08:24 AM | 1 min read

മനില: തെക്കൻ ഫിലിപ്പീൻസിൽ യാത്രാ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. കാണാതായ 28 പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.


പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീരപ്രദേശത്തിന് സമീപം വെച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നോ എന്ന് അധികൃതർ പരിശോധിച്ചു വരികയാണ്.


40 ഓളം പേരെ ഇതിനോടകം രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാണാതായവർക്കായി നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ വിപുലമായ തിരച്ചിൽ തുടരുകയാണ്.


ദ്വീപുകൾ ധാരാളമുള്ള ഫിലിപ്പീൻസിൽ ഇത്തരം ബോട്ടപകടങ്ങൾ പതിവാണ്. കാലപ്പഴക്കം ചെന്ന ബോട്ടുകളുടെ ഉപയോഗവും സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയും അപകടങ്ങളുടെ ആക്കം കൂട്ടുന്നു. സംഭവത്തിൽ ഫിലിപ്പീൻസ് സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home