Deshabhimani

ലോകത്താദ്യമായി മനുഷ്യരിൽ ഷാമോണ്ട വൈറസ്; ഫ്രാൻസിൽ ഒരാൾ മരിച്ചു

Shamonda.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 22, 2026, 04:30 PM | 1 min read

പാരീസ്: ലോകത്താദ്യമായി മനുഷ്യരിൽ ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു. ഫ്രാൻസിലെ ലിയോണിൽ രോഗം സ്ഥിരീകരിച്ചയാൾ മരിച്ചതായി വിവരം. സാധാരണയായി കന്നുകാലികളിൽ കാണപ്പെടുന്ന ഈ രോഗം അസാധാരണമായ നിലയിൽ പ്രതിരോധശേഷി കുറയ്ക്കുന്നതാണ്.


ആഫ്രിക്കയിലും ഏഷ്യയിലും കന്നുകാലികളിൽ ഈ രോഗം വ്യാപകമായി കാണപ്പെടുന്നുണ്ടെങ്കിലും മനുഷ്യരിൽ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.


നിലവിൽ പൊതുജനങ്ങൾക്ക് അപകടസാധ്യതയില്ലെന്നും അധികൃതർ അറിയിച്ചു. കിഴക്കൻ ഫ്രാൻസിലാണ് രോഗം ബാധിച്ചിരിക്കുന്നത്. ഓസ്ട്രിയ, ബെൽജിയം, അയർലൻഡ്, ഇറ്റലി, ലിച്ചെൻ‌സ്റ്റൈൻ, ലക്സംബർഗ്, നെതർലാൻഡ്‌സ്, പോർച്ചുഗൽ, സ്ലൊവേനിയ, സ്‌പെയിൻ, യുകെയുടെ ജേഴ്‌സി എന്നിവിടങ്ങളിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്.


എന്നാൽ ഇത് മൃഗങ്ങളിലാണ് കണ്ടെത്തിയത്. അതുകൊണ്ടുതന്നെ നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home