ad
Deshabhimani

കലിഫോർണിയയിൽ കാട്ടുതീ: ആയിരങ്ങളെ ഒഴിപ്പിക്കുന്നു; ശക്തമായ കാറ്റ് ഭീഷണി

fire

Photo Credit: X

വെബ് ഡെസ്ക്

Published on Apr 04, 2026, 09:11 AM | 1 min read

കലിഫോർണിയ: തെക്കൻ കലിഫോർണിയയിൽ അതിവേഗം കാട്ടുതീ പടരുന്നു. വെള്ളിയാഴ്ച ന്നിലധികം ഒഴിപ്പിക്കൽ ഉത്തരവുകളും മുന്നറിയിപ്പുകളും നൽകിയതായി അധികൃതർ അറിയിച്ചു. നിരവധിയാളുകളാണ് പലായനം ചെയ്യാൻ നിർബന്ധിതരായത്.


വെള്ളിയാഴ്ച രാവിലെ 11ഓടെ സ്പ്രിംഗ്സ് തീ പടർന്നു. ഉച്ചയ്ക്ക് 2.30 ഓടെ 2.34 ചതുരശ്ര കിലോമീറ്ററായി തീ പടർന്നു. റിവർസൈഡ് കൗണ്ടിയിലെ മൊറീനോ വാലിക്ക് കിഴക്കുള്ള തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എത്ര വീടുകൾക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പുകളോ ഉത്തരവുകളോ നൽകിയിട്ടുണ്ടെന്ന് വ്യക്തമായ കണക്കില്ല.


പ്രദേശത്ത് വീശിയടിക്കുന്ന ശക്തമായ കാറ്റാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന തടസ്സമാകുന്നത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ശനിയാഴ്ച ഉച്ചവരെ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.


വിനോദസഞ്ചാര മേഖലയ്ക്ക് സമീപമാണ് തീ പടരുന്നത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എത്ര വീടുകളെ ഇത് നേരിട്ട് ബാധിച്ചുവെന്നതിനെക്കുറിച്ച് അധികൃതർ കണക്കുകൾ ശേഖരിച്ചുവരികയാണ്. അഗ്നിശമന സേനാ വിഭാഗം തീ നിയന്ത്രണവിധേയമാക്കാൻ കഠിനശ്രമം തുടരുകയാണ്.


2025-ൽ കാലിഫോർണിയയിൽ ആകെ 8,036 കാട്ടുതീകൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 2,05,817 ഏക്കർ ഭൂമി കാട്ടുതീയിൽ നശിച്ചു. 31 പേർക്ക് ജീവൻ നഷ്ടമായി. തെക്കൻ കാലിഫോർണിയയിലാണ് കാട്ടുതീ ഏറ്റവും വലിയ ആഘാതമുണ്ടാക്കിയത്. മൊത്തം 16,324 നിർമിതികൾ (വീടുകളും മറ്റ് കെട്ടിടങ്ങളും) അഗ്നിക്കിരയായതായി നാഷണൽ ഇന്ററാജൻസി കോർഡിനേഷൻ സെന്റർ (NICC) റിപ്പോർട്ട് ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home