ഖുഷ് ദേശായി ട്രംപിന്‍റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി

photo credit: X
വാഷിങ്ടൺ: ഇന്ത്യൻ വംശജനായ ഖുഷ് ദേശായിയെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ചു.
മുൻ മാധ്യമ പ്രവർത്തകനായ ദേശായി 2024 റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷൻ ഡെപ്യൂട്ടി കമ്യൂണിക്കേഷൻസ് ഡയറക്ടറായും റിപ്പബ്ലിക്കൻ പാർടി ഓഫ് അയോവയുടെ കമ്യൂണിക്കേഷൻസ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറായി സ്റ്റീവൻ ച്യുങ്ങിനെയും പ്രസ് സെക്രട്ടറിയായി കരോലിൻ ലെവിറ്റിനെയും ട്രംപ് നേരത്തെ നിയമിച്ചിരുന്നു.









0 comments