നാസയ്ക്കുള്ള ഫണ്ട് 50 ശതമാനം വെട്ടാൻ ട്രംപ്

വാഷിങ്ടൺ : നാഷണൽ ഏറോനോട്ടിക് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷനുള്ള (നാസ) ഫണ്ട് വെട്ടിക്കുറയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാസയുടെ ശാസ്ത്രപദ്ധതിക്കായുള്ള ഫണ്ട് 50 ശതമാനത്തോളം വെട്ടിക്കുറയ്ക്കാൻ പുതിയ ബജറ്റ് പ്രൊപ്പോസലിൽ തീരുമാനമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനുള്ള കരട് നിർദേശങ്ങൾ നാസയ്ക്ക് വൈറ്റ് ഹൗസ് കൈമാറി. തീരുമാനത്തോടെ നാസയുടെ പ്രധാനപ്പെട്ട പല ദൗത്യങ്ങളും തടസപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് നാസയ്ക്ക് അയച്ച ബജറ്റ് പദ്ധതി പ്രകാരം നാസയുടെ സയൻസ് മിഷൻ ഡയറക്ടറേറ്റിന് 3.9 ബില്യൺ ഡോളറാണ് ലഭിക്കുക. നിലവിൽ 7.3 ബില്യൺ ഡോളറാണ് നാസയ്ക്ക് സഹായമായി ലഭിക്കുന്നത്. പുതിയ പദ്ധതിയിലുള്ള തുക ഇതിന്റെ പകുതി മാത്രമാണ്.








0 comments