'വെസ്റ്റ്ബാങ്ക് കുടിയേറ്റം തുടരും, പലസ്തീൻ എന്ന രാജ്യം ഒരിക്കലും ഉണ്ടാകില്ല'; ഭീഷണിയുമായി നെതന്യാഹു

ജെറുസലേം: പലസ്തീൻ എന്ന രാജ്യം ഒരിക്കലും ഉണ്ടാകില്ലെന്ന് ഇസ്രേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യു കെ, കാനഡ, ഓസ്ട്രേലിയ ഇനീ രാജ്യങ്ങൾ പലസ്തീനിനെ അംഗീകരിച്ചതിനെ തുടർന്നാണ് ഭീഷണിയുമായി നെതന്യാഹു രംഗത്ത് വന്നത്. സ്വതന്ത്ര പലസ്തീൻ ഇനി സാധ്യമാകില്ലെന്നും വെസ്റ്റ്ബാങ്ക് കുടിയേറ്റം തുടരാനാണ് ഇസ്രയേലിന്റെ തീരുമാനമെന്നും നെതന്യാഹു പറഞ്ഞു. ജോർദാൻ നടിയുടെ പടിഞ്ഞാറ് ഇനി പലസ്തീൻ എന്നൊരു രാജ്യം ഉണ്ടാകില്ല. ഒരു ഭീകര രാഷ്ട്രം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് രാജ്യങ്ങളുടെ ഭാഗത്ത് നിന്നും നടക്കുന്നത്. ഇതിന് മറുപടി തരുമെന്നും നെതന്യാഹു പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങളും യുഎസിന്റെ മുഖ്യകക്ഷികളും പലസ്‌തീന് രാഷ്ട്രപദവി അംഗീകരിച്ച് രംഗത്ത് വന്നിരുന്നു. യുകെ, കാനഡ,ഓസ്ട്രേലിയ, പോർച്ചുഗൽ ഇനീ രാജ്യങ്ങൾ പ്രഖ്യാപനം നടത്തി. നടക്കാനിരിക്കുന്ന യുഎൻ പൊതുസഭ വാർഷിക സമ്മേളനത്തിൽ കൂടുതൽ രാജ്യങ്ങൾ പ്രഖ്യാപനം നടത്തും. അതേസമയം, ഗാസയിൽ ഇസ്രായേൽ പലതരത്തിലുള്ള ആക്രമണങ്ങൾ തുടരുകയാണ്. കരയുദ്ധം ആരംഭിച്ചശേഷം പല അഭയാർഥിക്യാമ്പുകളിലും ഇസ്രായേൽ ബോംബുവർഷം നടത്തി. ഇതുവരെ 65,283 പേർ കൊല്ലപ്പെട്ടു. ഇന്നലെ മാത്രം നടത്തിയ ആക്രമണത്തിൽ 49 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു.









0 comments