​അറബ്, ഇസ്‌ലാമിക 
ഉച്ചകോടി ഇന്ന് ഖത്തറില്‍​

ഉപരോധം സ്ഥിതി 
സങ്കീർണമാക്കും : ചൈന

wang yi

വാങ് യി

avatar
അനസ് യാസിന്‍

Published on Sep 15, 2025, 02:54 AM | 1 min read


ബീജിങ്‌

റഷ്യയിൽനിന്ന്‌ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക്‌ കൂടുതൽ തീരുവ ചുമത്തണമെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ച്‌ ചൈന. ഏതെങ്കിലും തരത്തിലുള്ള യുദ്ധങ്ങളിൽ ചൈന ഭാഗഭാക്കാകുന്നില്ലെന്നും ഉപരോധം ഏർപ്പെടുത്തുന്നത് പ്രശ്നങ്ങൾ സങ്കീർണമാക്കുമെന്നും വിദേശമന്ത്രി വാങ് യി പറഞ്ഞു. യുദ്ധം ഒന്നിനും പരിഹാരമല്ല. ഉപരോധങ്ങളും വിലക്കുകളുംകൊണ്ട്‌ പ്രശ്നങ്ങൾ പരിഹരിക്കാനുമാകില്ല. സമാധാനചർച്ചകളിലൂടെ രാഷ്‌ട്രീയപരിഹാരം തേടണം. യുഎൻ ചാർട്ടറിന്റെ തത്വങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും സംരക്ഷിച്ചും ബഹുരാഷ്‌ട്രവാദം ശക്തിപ്പെടുത്തിയുമാണ്‌ സംഘർഷങ്ങൾക്ക്‌ പരിഹാരം കാണേണ്ടത്‌. ചൈനയും യൂറോപ്പും എതിരാളികളല്ല, സുഹൃത്തുക്കളാണ്‌. സഹകരണത്തിന്റെ പാതയാണ്‌ ചൈന മുന്നോട്ടുവയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ചൈനയുടെ ഉൽപ്പന്നങ്ങൾക്ക്‌ 50 മുതൽ 100 ശതമാനം വരെ തീരുവ ചുമത്തണമെന്നും റഷ്യയിൽനിന്ന്‌ എണ്ണ വാങ്ങുന്നത്‌ നിർത്തണമെന്നും ട്രംപ്‌ നാറ്റോ രാജ്യങ്ങളോട്‌ ആവശ്യപ്പെട്ടിരുന്നു. റഷ്യയിൽനിന്ന്‌ എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനയ്‌ക്കുമെതിരെ കൂടുതൽ തീരുവ ചുമത്തണമെന്ന്‌ ജി 7 രാജ്യങ്ങളോടും ട്രംപ്‌ ആവശ്യപ്പെട്ടു.


​അറബ്, ഇസ്‌ലാമിക 
ഉച്ചകോടി ഇന്ന് ഖത്തറില്‍​

ഖത്തറിനു നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ ഏകീകൃത നിലപാട് രൂപപ്പെടുത്താനായി നിര്‍ണായക അറബ്, ഇസ്ലാമിക രാഷ്‌ട്രത്തലവന്മാരുടെ ഉച്ചകോടി തിങ്കളാഴ്‌ച ദോഹയില്‍ ചേരും. ഞായറാഴ്‌ച വിദേശമന്ത്രിമാരുടെ യോഗം അന്തിമ അജൻഡയ്‌ക്ക്‌ രൂപംനല്‍കി. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്‌ക്കും ഇസ്രയേലി ആക്രമണം ഗുരുതര ഭീഷണിയാണെന്ന് യോഗം വിലയിരുത്തി.


ഇസ്രയേലിന്റെ നടപടികളെ അപലപിക്കുന്നതും, ഖത്തറിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതുമായ പ്രമേയത്തിന്റെ കരട് തയ്യാറാക്കി. 57 അംഗ ഇസ്ലാമിക് സഹകരണ സംഘടന(ഒഐസി)യിലെയും 22 അംഗ അറബ് ലീഗിലെയും അംഗരാജ്യങ്ങളില്‍നിന്നുള്ള വിദേശമന്ത്രിമാര്‍ പങ്കെടുക്കും. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി അധ്യക്ഷനായി. ഇസ്രയേലിനെതിരെ ശക്തമായ കൂട്ടായ്‌മ രൂപീകരിക്കാനും ഗള്‍ഫ് മേഖലയുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികള്‍ ഉച്ചകോടിയില്‍ തീരുമാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home