ad
Deshabhimani

print edition ഉക്രയ്‌ൻ യുദ്ധം ഉടൻ 
അവസാനിക്കുമെന്ന്‌ പുടിൻ

Vladimir Putin

വ്ലാദിമിർ പുടിൻ (Photo: ANI)

വെബ് ഡെസ്ക്

Published on May 11, 2026, 12:00 AM | 1 min read

മോസ്‌കോ: ഉക്രയ്‌ൻ യുദ്ധം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും പാശ്‌ചാത്യരാജ്യങ്ങളുടെ പിന്തുണയോടെ നടക്കുന്ന പ്രകോപനങ്ങൾ പരാജയപ്പെട്ടെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. രണ്ടാംലോക യുദ്ധത്തിൽ നാസി ജർമനിയെ പരാജയപ്പെടുത്തിയതിന്റെ വാർഷിക വിക്ടറി ഡേ പരേഡിന് ശേഷം മോസ്കോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


യുഎസ് മധ്യസ്ഥതയിൽ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ വെടിനിർത്തൽ ശനിയാഴ്‌ച നിലവിൽവന്നു. സമാധാന കരാറിലെ എല്ലാ നിബന്ധനകളും മുൻകൂട്ടി തീരുമാനിച്ചാൽ മാത്രമേ ഉക്രയ്‌ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്‌കിയുമായി മറ്റൊരു രാജ്യത്ത് കൂടിക്കാഴ്ച നടത്താൻ താൻ തയ്യാറാകൂവെന്നും പുടിൻ പറഞ്ഞു. നാറ്റോ സഖ്യത്തിന്റെ പൂർണ പിന്തുണയുള്ള സേനയ്‌ക്കെതിരെയാണ് തങ്ങൾ പോരാടുന്നത്‌. റഷ്യയുടെ തകർച്ച ലക്ഷ്യമിട്ട പാശ്‌ചാത്യ രാജ്യങ്ങൾ ഇപ്പോൾ പ്രതിസന്ധിയിലാണ്‌. തടവുകാരെ കൈമാറുന്ന കാര്യത്തിൽ ഉക്രയ്‌ൻ കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നും പുടിൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home