print edition വിയത്‍നാം കമ്യൂണിസ്റ്റ് പാർടി കോൺഗ്രസിന് ആവേശത്തുടക്കം

ഹാനോയ്
വിയത്‌നാം കമ്യൂണിസ്റ്റ് പാർടിയുടെ പതിനാലാമത് കോൺഗ്രസിന് ഹനോയിയിലെ നാഷണൽ കൺവൻഷൻ സെന്ററിൽ തുടക്കമായി. അഞ്ചുവർഷത്തിലൊരിക്കൽ ചേരുന്ന സമ്മേളനത്തിൽ 56 ലക്ഷത്തിലധികം അംഗങ്ങളെ പ്രതിനിധീകരിച്ച് 1,586 പ്രതിനിധികൾ പങ്കെടുക്കുന്നു. 25 വരെ നടക്കുന്ന പാർടി കോൺഗ്രസ് രാജ്യത്തിന്റെ വികസന –സാമ്പത്തിക രൂപരേഖ തയ്യാറാക്കും.
പുതിയ കേന്ദ്രകമ്മിറ്റിയെയും പൊളിറ്റ്ബ്യൂറോയെയും ജനറൽ സെക്രട്ടറിയെയും തിരഞ്ഞെടുക്കും. പതിമൂന്നാം കേന്ദ്രകമ്മിറ്റിയുടെ രാഷ്ട്രീയ റിപ്പോർട്ടും വിയത്‌നാമിന്റെ സോഷ്യലിസ്റ്റ് അധിഷ്ഠിത നവീകരണ പ്രക്രിയയിൽ നിന്നുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ പാഠങ്ങളുടെ വിലയിരുത്തലും ഉൾപ്പെടെയുള്ള പ്രധാന രേഖകൾ പ്രതിനിധികൾ ചർച്ചചെയ്‌ത് അംഗീകരിക്കും. 2045 ഓടെ വിയത്‌നാമിനെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായി അടുത്ത അഞ്ചുവർഷം ജിഡിപി വളർച്ചാനിരക്ക് 10 ശതമാനത്തോട് അടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.










0 comments