വെനസ്വേല ഭൂകമ്പം; തിരച്ചിൽ അവസാനഘട്ടത്തിൽ

കരാക്കസ്: വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 1,450 കവിഞ്ഞു. കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ അതീവ നിർണായക മണിക്കൂറുകളിലേക്ക് കടന്നതായി ദേശീയ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസ് അറിയിച്ചു.
ബുധനാഴ്ചയുണ്ടായ ഭൂകന്പത്തിൽ തലസ്ഥാനമായ കരാക്കസിലും തീരദേശ സംസ്ഥാനമായ ലാ ഗ്വൈറയിലും വ്യാപകനാശമുണ്ടായി. ദുരന്തം നടന്ന് നാലുദിവസം പിന്നിട്ടതോടെ അവശിഷ്ടങ്ങൾക്കിടയിൽനിന്നും ആളുകളെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത മങ്ങുകയാണ്. എങ്കിലും അത്ഭുതകരമായ രക്ഷപ്പെടുത്തലുകൾക്ക് സാധ്യതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ.
ഏകദേശം 69,000 പേരെ കാണാതായിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ പ്രാഥമിക കണക്ക്. മരണസംഖ്യ കുത്തനെ ഉയർന്നേക്കാം. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ വീർപ്പുമുട്ടുന്നു. കാണാതായവരുടെ ചിത്രങ്ങൾ ആശുപത്രി ചുവരുകളിൽ നിറഞ്ഞു.
ആശുപത്രികളും സ്കൂളുകളുമടക്കം എണ്ണൂറോളം കെട്ടിടങ്ങൾ പൂർണമായി തകർന്നു.
പന്ത്രണ്ടായിരത്തിലധികം കുടുംബങ്ങൾ ഭവനരഹിതരായി. കാരക്കാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒരു ഭാഗം തകർന്നതിനാൽ അടിയന്തര സഹായമെത്തിക്കുന്ന വിമാനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ ലാൻഡിങ്ങിന് അനുമതിയുള്ളത്.
ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ജർമനി, യുഎസ്, കൊളംബിയ ഉൾപ്പെടെ 27 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിദഗ്ധ രക്ഷാപ്രവർത്തകരാണ് ദുരന്തഭൂമിയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നത്. 164 സ്നിഫർ നായകളുമുണ്ട്. അന്താരാഷ്ട്ര സംഘത്തിന്റെ ഏകോപനകേന്ദ്രമായ ലാ ഗ്വൈറയിലെ ലൂയിസ് ഗാർഷ്യ കാർനീറോ സ്റ്റേഡിയത്തിലെത്തി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് സ്ഥിതിഗതി വിലയി രുത്തി.










0 comments