ad
Deshabhimani

പത്തനംതിട്ടയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ അനൗൺസ്മെന്റ് വാ​ഹനം ഇടിച്ച് വയോധികൻ മരിച്ചു

elderly man died

കൃഷ്ണൻ

വെബ് ഡെസ്ക്

Published on Sep 04, 2026, 05:42 PM | 1 min read

പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു. ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിട തറയിൽ വീട്ടിൽ കൃഷ്ണൻ (88) ആണ് മരിച്ചത്. കുറുമ്പകര ഉടയാൻ മുറ്റം ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്.


ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയെക്കുറിച്ച് അനൗൺസ് ചെയ്തു പോയ

വാഹനം പുറകോട്ട് എടുത്ത് തിരിക്കുന്നതിനിടയിൽ റോഡിലൂടെ നടന്നുപോയ കൃഷ്ണനെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പത്തനാപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ. ശാരദ, മക്കൾ.സതീഷ് കുമാർ, സ്വപ്ന. മരുമക്കൾ. ബിന്ദു, ജയറാം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home