ad
Deshabhimani

ആദിവാസി വിഭാഗത്തിൽ നിന്ന് മെഡിക്കൽ പ്രവേശനം നേടി മിഥുലയും ഭദ്രയും

neet rank st

മിഥുല (ഇടത്) ഭദ്ര (വലത്)

വെബ് ഡെസ്ക്

Published on Sep 04, 2026, 05:40 PM | 1 min read

വിതുര: ഗോത്രവിഭാഗത്തിൽ നിന്നുള്ള രണ്ട് വിദ്യാർഥിനികൾ മെഡിക്കൽ പഠനത്തിന് അർഹത നേടി ശ്രദ്ധേയരായി. തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് പഞ്ചായത്തിലെ ചെരുപ്പാണി ഉന്നതിയിലെ ഡിഎം മിഥുലയും ഭദ്ര സന്തോഷുമാണ് എംബിബിഎസ്, ബിഡിഎസ് പ്രവേശനം നേടിയത്.


കേരളത്തിലെ എസ്ടി റാങ്ക് പട്ടികയിൽ മിഥുല 51-ാം സ്ഥാനവും ഭദ്ര 102-ാം സ്ഥാനവും നേടി. ആദ്യ ശ്രമത്തിൽ തന്നെ വിജയം നേടിയ മിഥുല എസ്യുടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസിൽ താൽക്കാലികമായി എംബിബിഎസ് പ്രവേശനം നേടി.


ഭദ്രയ്ക്ക് കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലാണ് ബിഡിഎസ് പ്രവേശനം ലഭിച്ചത്. തുടർന്നുള്ള അലോട്ട്മെന്റുകളിൽ സർക്കാർ കോളേജിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.


ശ്രീകാര്യം കട്ടേല മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് മിഥുല പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. മിഥുന ഭവനിൽ റബർ ടാപ്പിങ് തൊഴിലാളിയായ മോഹനകുമാറിന്റെയും വി ദീപ ചന്ദ്രന്റെയും മകളാണ്. എറണാകുളത്തെ സുഹാരിയ വെറ്ററിനറി ആശുപത്രിയിലെ ജീവനക്കാരിയാണ് സഹോദരി.


ഭദ്ര ഇന്ദ്രഗിരി വലിയകളത്തിൽ വില്ലേജ് അസിസ്റ്റന്റായ സന്തോഷിന്റെയും എൽപി സ്കൂൾ അധ്യാപിക ആർപി രതിയുടെയും മകളാണ്. വിതുര ഗവ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പത്താം ക്ലാസ് വിദ്യാർഥിയായ കാർത്തിക് ആണ് സഹോദരൻ


പരിമിതമായ സാഹചര്യങ്ങളെ മറികടന്ന് മെഡിക്കൽ പ്രവേശനം നേടിയ ഇരുവരുടെയും നേട്ടം പ്രദേശത്തിനും കുടുംബങ്ങൾക്കും അഭിമാനമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home