ad
Deshabhimani

സ്ത്രീകൾക്ക് നിയന്ത്രണം വേണമെന്ന് വാദിക്കുന്നത് യാഥാസ്ഥിതികർ; ഇസ്ലാമിൽ ലിം​ഗ വിവേചനമില്ല: പാളയം ഇമാം

V P Suhaib Maulavi

ഡോ. വി പി സുഹൈബ് മൗലവി

വെബ് ഡെസ്ക്

Published on Sep 04, 2026, 06:05 PM | 1 min read

തിരുവനന്തപുരം: യാഥാസ്ഥിതിക കൂട്ടായ്മകളാണ് സ്ത്രീകൾക്ക് നിയന്ത്രണം വേണമെന്ന് വാദിക്കുന്നതെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. അനാവശ്യമായ നിയന്ത്രണങ്ങൾ പാടില്ല. ഇസ്ലാമില്‍ ലിംഗ വിവേചനമില്ലെന്നും സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് മതനിയമത്തില്‍ എവിടെയും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇസ്ലാം മതം സ്ത്രീകളുടെ സാമൂഹ്യ ഇടപെടലുകൾക്കോ പൊതുപങ്കാളിത്തത്തിനോ ഒരുനിലയ്ക്കും എതിരല്ല. സ്ത്രീകൾ പൊതുരം​ഗത്ത് വരുന്നതിന് ഇസ്ലാമിൽ തടസ്സങ്ങളില്ല എന്നതിന് ധാരാളം തെളിവുകളുണ്ട്. പ്രവാചകന്റെ ഭാര്യ ആയിഷ യുദ്ധത്തിൽ പങ്കെടുക്കുകയും യുദ്ധം നയിക്കുകയും ചെയ്തിട്ടുണ്ട്. സൂക്ഷ്മതയോടെ സ്ത്രീകൾ സമൂഹത്തിൽ ഇറങ്ങുകയാണ് വേണ്ടത്. സ്ത്രീ - പുരുഷന്മാർക്കിടയിലുള്ള തുല്യതയാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയിലാണ് ഖുർആൻ വചനങ്ങളും ഹദീസുകളും ഉദ്ധരിച്ചുകൊണ്ട് ഇമാം നിലപാട് വ്യക്തമാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home