തിരുവാഭരണ സംഘത്തിലെ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള അന്തരിച്ചു

പന്തളം : മകരവിളക്കിന് മുന്നോടിയായി പന്തളത്തുനിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിലെ ഗുരുസ്വാമി പന്തളം തോന്നല്ലൂർ കുളത്തിനാൽ ഗംഗാധരൻ പിള്ള (92) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച മൂന്നിന്. കഴിഞ്ഞ 71 വർഷമായി പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് മകരവിളക്കിന് മുന്നോടിയായി തിരുവാഭരണങ്ങളുമായി പുറപ്പെടുന്ന തിരുവാഭരണ പേടക വാഹക സംഘത്തിലെ പ്രധാനിയായിരുന്നു.
തിരുവാഭരണങ്ങൾ അടങ്ങിയ പ്രധാന പേടകം തലയിൽ ഏറ്റി ശബരിമലയ്ക്ക് കാൽനടയായി 2022 വരെ തുടർച്ചയായി ഗംഗാധരൻ പിള്ള സംഘത്തെ നയിച്ചിരുന്നു. വാർദ്ധക്യസഹജമായ കാരണങ്ങളാൽ 2023ലാണ് യാത്ര അവസാനിപ്പിച്ചത്. അച്ഛൻ നാരായണപിള്ള തന്നെയായിരുന്നു ഗംഗാധരൻ പിള്ളയുടെ തിരുവാഭരണ സംഘത്തിലെ ഗുരു. ഭാര്യ ഗൗരി കുട്ടി അമ്മ. മക്കൾ ഉണ്ണികൃഷ്ണൻ, പുഷ്പാ മധു, ജി സിന്ധു, ജി സുനിത
മരുമക്കൾ മധു കുമാർ, മധു ആർ കരിങ്ങോടത്ത്, പരേതനായ ശ്രീകുമാർ, കെ രജിത ( എൻഎസ്എസ് ബോയ്സ് ഹൈസ്കൂൾ പന്തളം)









0 comments