print edition വെനസ്വേല ഭൂകമ്പം: 1430 മരണം; 69,000 പേരെ കാണാനില്ല

കരാക്കസ്: വെനസ്വേലയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,430 ആയി. 68,900-ലധികം പേരെ കാണാനില്ലെന്ന് കുടുംബങ്ങൾ അധികൃതരെ അറിയിച്ചതായി വെനസ്വേലൻ സർക്കാർ വെളിപ്പെടുത്തി. പലരും തകർന്നടിഞ്ഞ കോൺക്രീറ്റ് കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് ആശങ്ക. മരിച്ചവരിലും കാണാതായവരിലും ചൈന, സ്പെയിൻ, പോർച്ചുഗൽ, ബ്രസീൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുണ്ട്.
ദുരന്തത്തിൽ 3,238-ലധികം പേർക്ക് ഗുരുതരമ പരിക്കേറ്റിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ താത്കാലിക മെഡിക്കൽ ക്യാമ്പുകൾ വഴിയും അടിയന്തര ചികിത്സ ലഭ്യമാക്കുന്നുണ്ട്. പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യാൻ യുഎസ് നാവികസേനയുടെ ട്രാൻസ്പോർട്ട് കപ്പൽ തീരത്ത് സജ്ജമാക്കി.
മെക്സിക്കോ, അമേരിക്ക, ബ്രസീൽ, ഫ്രാൻസ്, എൽ സാൽവദോർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 1,600-ലധികം രക്ഷാപ്രവർത്തകരും ക്യൂബൻ മെഡിക്കൽ സംഘവും ദുരന്തമുഖത്തുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോടെ തെരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടയിലും പ്രദേശത്ത് നേരിയ തുടർചലനങ്ങൾ അനുഭവപ്പെട്ടു.










0 comments