മാർപാപ്പയുടെ ചിത്രം പങ്കുവച്ച് വത്തിക്കാൻ

ജെമേല്ലി ആശുപത്രി ചാപ്പലിൽ പ്രാർഥന നടത്തുന്ന ഫ്രാൻസിസ് മാർപാപ്പ
റോം: ഒരു മാസത്തിലധികമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പങ്കുവച്ച് വത്തിക്കാൻ വാർത്താകുറിപ്പ്.
ആശുപത്രി ചാപ്പലിൽ പ്രാർഥന നടത്തുന്ന ചിത്രമാണ് പങ്കുവച്ചത്. ചികിത്സയിലിരിക്കെ ആദ്യമായാണ് മാർപാപ്പയുടെ ചിത്രം പുറത്തുവിടുന്നത്. പ്രാർഥനകൾക്ക് നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മാർപാപ്പയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. ഫെബ്രുവരി 14 നാണ് ന്യൂമോണിയ ബാധിച്ച് മാർപാപ്പയെ റോമിലെ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
0 comments