പശ്ചിമേഷ്യൻ യുദ്ധം; പുതിയ വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

ഇസ്രയേൽ കാറ്റ്സ് | Photo by Sebastian Scheiner/Pool via REUTERS
ടെൽ അവീവ് : പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങളും ട്രംപും നെതന്യാഹുവും തമ്മിലുള്ള ചർച്ചകളും ശ്രദ്ധയാകുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇറാനിൽ ആക്രമണങ്ങൾ നടത്താൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇസ്രയേൽ താവളങ്ങൾ ഉപയോഗിച്ചതായാണ് കാറ്റ്സിന്റെ വെളിപ്പെടുത്തൽ. ഇറാൻ ഇസ്രയേലിനെ ലക്ഷ്യമിട്ടാൽ തിരിച്ചടിക്കാൻ തയ്യാറാണെന്നും കാറ്റ്സ് പറഞ്ഞു.
ഇറാനിൽ തുടർച്ചയായ 13 ദിവസം തുടർന്ന വ്യോമാക്രമണങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വെള്ളിയാഴ്ച മുതിൽ താല്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഫെബ്രുവരിയിലാണ് ഇറാനെതിരെ യുഎസ് - ഇസ്രയേൽ സഖ്യം സംയുക്തമായി ആക്രമണം ആരംഭിച്ചത്.
പശ്ചിമേഷ്യയിലെ ഒരേ ഒരു രാജ്യത്തേക്ക് മാത്രമാണ് ഇറാൻ ആക്രമണം നടത്താത്തത്, അത് ഇസ്രയേലാണ്. ഇസ്രായേലിന് നേരെ ആക്രമണമുണ്ടായാൽ, ഞങ്ങൾ സർവ്വശക്തിയുമുപയോഗിച്ച് തിരിച്ചടിക്കും, എന്നും കാറ്റ്സ് പറഞ്ഞു. അതേസമയം ഇറാനുമായി ചർച്ചകളിലൂടെ സമാധാനക്കരാറിലെത്താനുള്ള സാധ്യതകളിൽ ഉറച്ചു നിൽക്കുകയാണ് യുഎസും ട്രംപും.










0 comments