കുണ്ടറ കസ്റ്റഡി മർദനത്തിൽ മരണം: സിപിഒ എസ് ശ്രീജിത്തിന് സസ്‌പെൻഷൻ

കൊല്ലം: കുണ്ടറയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസുകാർ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സിപിഒ എസ് ശ്രീജിത്തിനെ അന്വേഷണ വിധേയമായി സർവീസിൽനിന്ന് സസ്‌പെൻഡ്‌ചെയ്‌തു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണനാണ് ഉത്തരവിട്ടത്. പൊലീസ് മർദനമേറ്റ പെരുമ്പുഴ കുളത്തിൻകര കടയിൽവീട്ടിൽ സിയാദ് (36)തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 24നാണ് മരിച്ചത്.
സിയാദിനെ കസ്റ്റഡിയിലെടുത്ത പൊലീസുകാർ ദേഹപരിശോധന നടത്തുകയോ മെഡിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങുകയോ ചെയ്തിരുന്നില്ല. സ്റ്റേഷനിൽ അസുഖലക്ഷണം കാണിച്ചിട്ടും മെഡിക്കൽ പരിശോധന നടത്താനും തയ്യാറായില്ല. ഇതിനുപുറമെ പൊലീസ് ജീപ്പിൽ ക്രൂരമായി മർദിച്ചു. ശ്രീജിത് ഗുരുതരമായ അച്ചടക്കലംഘനവും ജാഗ്രതക്കുറവും സർവീസ് ചട്ടങ്ങളുടെ ലംഘനവും നടത്തിയെന്ന് ബോധ്യപ്പെട്ടതായി ഉത്തരവിൽ പറയുന്നു.
എന്നാൽ, സിയാദിനെ കസ്‌റ്റഡിയിലെടുക്കാൻ നേതൃത്വംനൽകിയ എസ്‌ഐ അതുൽ, പൊലീസ് ഡ്രൈവർ എന്നിവർക്കെതിരെ നടപടിയെടുത്തിട്ടില്ല. സിപിഒയ്‌ക്കെതിരെ മാത്രം നടപടി ഒതുക്കി കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന ആക്ഷേപം ശക്തമാണ്.










0 comments