ad
Deshabhimani

വ്യാപാരികൾ ഉച്ചവെയിലിൽ 
പന്തം കൊളുത്തി പ്രതിഷേധിച്ചു

Vya

പവർകട്ടിനെതിരെ വ്യാപാരി വ്യവസായി സമിതി മാരാരിക്കുളം ഏരിയ കമ്മിറ്റിയുടെ പന്തംകൊളുത്തി പ്രതിഷേധ സമ്മേളനം സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി വി വേണു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 16, 2026, 01:50 AM | 1 min read

മണ്ണഞ്ചേരി

വ്യാപാര മേഖലയെ ഇരുട്ടിലാക്കുന്ന പവർകട്ടിനെതിരെ വ്യാപാരി വ്യവസായി സമിതി മാരാരിക്കുളം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മണ്ണഞ്ചേരിയിൽ ഉച്ചവെയിലിൽ പന്തം കൊളുത്തി പ്രകടനം നടത്തി. വള്ളക്കടവിൽനിന്ന് ആരംഭിച്ച പ്രകടനം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു. സമ്മേളനം സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി വി വേണു ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. സനൽ സാകേതം, വി സജി, കെ പി ദേവസ്യ, എം ജി കൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home