റെയിൽവേ ജീവനക്കാർ പ്രതിഷേധിച്ചു

ആലപ്പുഴ
പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസ് 28,440 രൂപയായി ഉയർത്തുക, 15 വർഷമായി മാറ്റമില്ലാതെ തുടരുന്ന ബോണസ് ദിനങ്ങൾ ഉയർത്തുക , പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തുക, ദക്ഷിണ റെയിൽവേയിൽ ഒഴിവുള്ള മൂന്നുലക്ഷം തസ്‌തികകളിലേക്ക് നിയമനം നടത്തുക, അമിതജോലിഭാരത്തിന് അറുതി വരുത്തുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം ഡിവിഷനിൽ ഡിആർഇയു, എഐഎൽആർഎസ്‌എ, എഐഎസ്‌എംഎ എന്നിവയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു. ആലപ്പുഴയിൽ എഐഎൽആർഎസ്‌എ ബ്രാഞ്ച് സെക്രട്ടറി എം ബിജു ഉദ്ഘാടനംചെയ്‌തു. ഡിആർഇയു അസി. ഡിവിഷണൽ സെക്രട്ടറി സി വിധു, ആലപ്പുഴ ബ്രാഞ്ച് സെക്രട്ടറി എസ് ശ്യാംലാൽ എന്നിവർ സംസാരിച്ചു.










0 comments