നവദമ്പതികൾ തലനാരിഴയ്‍ക്ക് രക്ഷപ്പെട്ടു
കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അഗ്നിരക്ഷാസേന തീ അണയ്‍ക്കുന്നു
കായംകുളം
കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നവദമ്പതികൾ തലനാരിഴക്ക് രക്ഷപ്പെട്ടു. ദേശീയപാതയിൽ തിങ്കൾ രാത്രി പതിനൊന്നരയോടെ കായംകുളം ഷഹീദാർ പള്ളിക്ക് സമീപത്താണ് സംഭവം. കൊച്ചിയിൽനിന്ന് കൊല്ലത്തേക്ക് യാത്രതിരിച്ച ദമ്പതികൾ സഞ്ചരിച്ച കാറിലാണ് തീപിടിത്തമുണ്ടായത്. ഷഹീദാർപള്ളിക്ക് സമീപമെത്തിയപ്പോൾ കാറിന്റെ ബോണറ്റിൽനിന്ന് പെട്ടെന്ന് തീയും പുകയുമുയർന്നു. പുക ശ്രദ്ധയിൽപ്പെട്ടയുടൻ വാഹനം നിർത്തി ഇരുവരും പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. തീ ആളിപ്പടരുന്നത് കണ്ട് സമീപവാസികളും മറ്റ് വാഹനയാത്രക്കാരും ഓടിയെത്തി വെള്ളമൊഴിയ്ക്കാൻ ശ്രമമാരംഭിച്ചു. കായംകുളത്തുനിന്ന് അഗ്‌നി രക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. കാറിന്റെ മുൻഭാഗം കത്തിനശിച്ചു.










0 comments