ad
Deshabhimani

കമീഷനടിക്കാൻ അമിതവില; എൻടിപിസിയെ ഒഴിവാക്കിയതിൽ ദുരൂഹത

power cut udf
avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on Sep 16, 2026, 01:57 AM | 1 min read

തിരുവനന്തപുരം: അമിതവിലയ്‌ക്ക്‌ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം കമീഷനടിക്കാൻ അവസരമില്ലെന്നുകണ്ട്‌ തൽക്കാലം ഉപേക്ഷിക്കാൻ യുഡിഎഫ്‌ സർക്കാര്‍. നാഷണൽ തെർമൽ പവർ കോർപറേഷനിൽനിന്ന്‌ വാങ്ങുമ്പോള്‍ യൂണിറ്റിന്‌ 30 രൂപയാകുമെന്നാണ് ആദ്യം കരുതിയത്.


എന്നാല്‍ ഇതില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്കും ലഭ്യമാകുമെന്ന് കണ്ടതോടെയാണ്‌ അവരെ ഒഴിവാക്കാൻ നീക്കം. മറ്റ്‌ ഏജൻസികളെയും ഇടനിലക്കാരെയും ഉൾപ്പെടുത്തി കമീഷനടിക്കാനുള്ള ശ്രമമാണ്‌ തീരുമാനത്തിന്‌ പിന്നിലെന്ന സംശയവും ബലപ്പെടുന്നു. പ്രതിസന്ധി രൂക്ഷമായതോടെ സർക്കാരിനുവേണ്ടി ചരടുവലിയുമായി ഇടനിലക്കാർ സജീവമായി. എൽഡിഎഫ്‌ ഭരണകാലത്ത്‌ ഇത്തരക്കാരെ അടുപ്പിച്ചിരുന്നില്ല.


മറ്റുസംസ്ഥാനങ്ങളുമായി ഉദ്യോഗസ്ഥതല ചർച്ച നടത്തി സുതാര്യമായ രീതിയിലാണ്‌ വൈദ്യുതി വാങ്ങിയത്‌. ഫലത്തില്‍ വൈദ്യുതി പ്രതിസന്ധി പരിഹാരമില്ലാതെ നീളുമെന്ന് ഉറപ്പായി. കേന്ദ്ര റെഗുലേറ്ററി കമീഷൻ നിശ്‌ചയിച്ച തുക മറികടന്ന്‌ വൈദ്യുതി വാങ്ങുന്നത്‌ നിയമവിരുദ്ധവുമാണ്‌. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അനുവാദമില്ലാതെ കെഎസ്‌ഇബിയ്‌ക്ക്‌ അധികവില നൽകി വൈദ്യുതി വാങ്ങാനുമാകില്ല.


ഇങ്ങനെ വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബിയ്‌ക്ക്‌ സർക്കാർ പണം നൽകിയാൽ ഓഡിറ്റ്‌ വിഭാഗം എതിർക്കും. വൈദ്യുതി വിതരണംചെയ്‌ത്‌ വരുമാനംനേടുന്ന സ്ഥാപനമാണ്‌ കെഎസ്‌ഇബി . അവർക്ക്‌ സർക്കാർ പണം നൽകിയാല്‍ നിയമക്കുരുക്കുമുണ്ടാകും.


സാമ്പത്തികഭാരം താങ്ങാനാകില്ലെന്ന്‌ കെഎസ്‌ഇബി


തിരുവനന്തപുരം: 30 രൂപയ്‌ക്ക്‌ വൈദ്യുതി വാങ്ങിയാലുള്ള അമിത സാന്പത്തികഭാരം താങ്ങാനാകില്ലെന്നും നിരക്ക്‌ ഉയർത്തേണ്ടിവരുമെന്നും കെഎസ്‌ഇബി സർക്കാരിന്‌ മുന്നറിയിപ്പ്‌ നൽകി. നിരക്ക്‌ ഉയർത്തേണ്ടിവരുമെന്ന സൂചനയാണ്‌ മന്ത്രി സണ്ണി ജോസഫും നൽകുന്നത്‌. വൈദ്യുതി വാങ്ങാനുള്ള വഴി തേടി കെഎസ്ഇബി ഡയറക്‌ടർ ബോർഡ്‌ അംഗങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചർച്ച നടത്തുന്നതിനിടെയാണ്‌ മുന്നറിയിപ്പ്‌.


സിസ്റ്റം ഓപ്പറേഷൻസ്‌ ഡയറക്‌ടർ പി ശിവദാസ്‌, ഫിനാൻസ്‌ ഡയറക്‌ടർ ബിജു എന്നിവരുടെ നേതൃത്വത്തിലാണ്‌ ചർച്ച. ചർച്ചയ്‌ക്കായി സമീപിച്ചിട്ടുള്ള പഞ്ചാബിലും യുപിയിലുംവൈദ്യുതി പ്രതിസന്ധിയുണ്ട്‌. ഒക്‌ടോബർ ഒന്നുമുതൽ ഡിസംബർ 31വരെ പീക്‌ സമയത്ത്‌ 600 മെഗാവാട്ട്‌ വൈദ്യുതി വാങ്ങാൻ ചൊവ്വാഴ്‌ച ഹ്രസ്വകാല ടെൻഡർ കേരളം ക്ഷണിച്ചിട്ടുണ്ട്‌. നടപടി വൈകുന്നതിനാൽ താൽക്കാലിക പരിഹാരംപോലും ഉടനുണ്ടാകില്ല. ഇതോടെ പവർ കട്ട്‌ 
തുടരും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home