ad
Deshabhimani

ഐഐടി ഖര​ഗ്പൂർ ക്യാമ്പസിൽ അധ്യാപകൻ മരിച്ച നിലയിൽ

iit kharagpur
വെബ് ഡെസ്ക്

Published on Jul 29, 2026, 10:15 PM | 1 min read

കൊൽക്കത്ത: ഐഐടി ഖര​ഗ്പൂർ ക്യാമ്പസിൽ അസിസ്റ്റന്റ് പ്രൊഫസർ മരിച്ച നിലയിൽ. ഹൈദരാബാദ് സ്വദേശി ഡോ. ദീപക് റെഡ്ഡി പുല്ലാഗുരം (36) ആണ് മരിച്ചത്. സ്റ്റാഫ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഐഐടിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസറായിരുന്നു. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.


ക്യാമ്പസിലെ സ്റ്റാഫ് ക്വാർട്ടേഴിസിലാണ് ദീപക് താമസിച്ചിരുന്നത്. ദീപകിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇൻക്വെസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് ഇതുവരെ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. ദീപകിന് മാനസികമായോ കുടുബപരമായോ പ്രശ്നങ്ങളുണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഐഐടി ഖരഗ്പൂർ ക്യാമ്പസിൽ രണ്ട് വിദ്യാർഥികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്ത് മാസങ്ങൾക്കകമാണ് സംഭവം.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number:1056, 0471-2552056)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home