ad
Deshabhimani

പ്രതിരോധം ശക്തമാക്കാൻ ഇറാൻ; ചൈനയിൽ നിന്ന് അത്യാധുനിക മിസൈലുകൾ എത്തും

China Iran Flags
വെബ് ഡെസ്ക്

Published on Jul 29, 2026, 10:10 PM | 1 min read

തെഹ്റാൻ : പശ്ചിമേഷ്യയിലെ സൈനികാക്രമണങ്ങളെ ചെറുക്കാൻ പ്രതിരോധം ശക്തമാക്കാൻ ഇറാൻ. ചൈനീസ് നിർമിത അത്യാധുനിക വ്യോമപ്രതിരോധ മിസൈലുകൾ ആഴ്ചക്കുള്ളിൽ ഇറാനിലെത്തുമെന്നാണ് റിപ്പോർട്ട്. തോളിൽവച്ച് പ്രയോ​ഗിക്കാവുന്ന നാനൂറോളം ചൈനീസ് നിർമിത മിസൈലുകളാണ് എത്തുന്നത്.


പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹ്രസ്വദൂര പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുകയാണ് ഇറാൻ. ഏകദേസം 500 കോടി രൂപ വിലമതിക്കുന്നതാണ് ഈ മിസൈൽ കരാർ. അമേരിക്കൻ ഉപരോധങ്ങളെ മറികടന്ന് ചൈനയുമാള്ള സൈനിക സഹകരണം ഇറാൻ ശക്തമാക്കുന്നതിന്റെ സൂചനയാണിത്.


ചൈനീസ് നിർമിത ക്യുഡബ്ല്യൂ-12 (QW-12), എഫ്എൻ-16 (FN-16) എന്നീ പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റങ്ങളാണ് ഇറാൻ വാങ്ങുന്നത്. ഡ്രോണുകളെയും താഴ്ന്നു പറക്കുന്ന യുദ്ധവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും കൃത്യമായി ലക്ഷ്യത്തിലെത്തി തകർക്കാൻ ശേഷിയുള്ളവയാണ് ഈ മിസൈലുകൾ. ഇറാന്റെ സുപ്രധാന സൈനിക താവളങ്ങൾക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കും ഇത് കൂടുതൽ സുരക്ഷയൊരുക്കും.


ഹോങ്കോങ് ആസ്ഥാനമായുള്ള 'സോങ്‌ചിങ് ബോഷാങ് ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ്' എന്ന കമ്പനിയാണ് ഈ മിസൈൽ കരാറിൽ മധ്യസ്ഥത വഹിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home