ad
Deshabhimani

ക്യൂബയുമായും നിക്കരാഗ്വയുമായും ബന്ധം അവസാനിപ്പിക്കും; നിയുക്ത കൊളംബിയൻ പ്രസിഡന്റ്

Colombia President Abelardo De la Espriella

നിയുക്ത കൊളംബിയൻ പ്രസിഡന്റ് അബെലാർഡൊ ഡി ലാ എസ്പ്രിയല്ല | Photo by REUTERS/Sergio Acero

വെബ് ഡെസ്ക്

Published on Jul 29, 2026, 10:55 PM | 1 min read

മെഡെല്ലിൻ : ക്യൂബയുമായും നിക്കരാ​ഗ്വയുമായുമുള്ള നയതന്ത്ര ബന്ധം പൂർണമായും വിച്ഛേദിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ വിധേയത്വം വ്യക്തമാക്കിയിരിക്കുകയാണ് നിയുക്ത കൊളംബിയൻ പ്രസിഡന്റ്. ഓ​ഗസ്റ്റ് 7ന് അധികാരമേൽക്കുന്ന തീവ്ര വലതുപക്ഷ പ്രസിഡന്റ് അബെലാർഡൊ ഡി ലാ എസ്പ്രിയല്ലയാണ് പ്രഖ്യാപനം നട്തതിയത്.


ഇതിന് പുറമെ അൾജീരിയ, ഹെയ്തി, സെനഗൽ, ദക്ഷിണാഫ്രിക്ക, എത്യോപ്യ, ഹംഗറി തുടങ്ങി വിവിധ രാജ്യങ്ങളിലായുള്ള 14 എംബസികളും 15 കോൺസുലേറ്റുകളും അടച്ചുപൂട്ടാനും പുതിയ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ മേഖലയിലേക്ക് കൂടുതൽ പണം കണ്ടെത്താനാണ് എംബസികൾ അടച്ചു പൂട്ടുന്നതെന്നാണ് സർക്കാരിന്റെ ന്യായീകരണം.


അമേരിക്കൻ വിധേയത്വം വ്യക്തമാക്കിക്കൊണ്ട് മറ്റൊരു പ്രഖ്യാപനവും കൊളംബിയൻ പ്രസിഡന്റ് നടത്തിയിട്ടുണ്ട്. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്നാണ് എസ്പ്രിയല്ലയുടെ പ്രഖ്യാപനം. ഇസ്രയേലിലുള്ള കൊളംബിയൻ എംബസി ജറുസലേമിലേക്ക് മാറ്റുമെന്നും എസ്പ്രിയല്ല പറഞ്ഞു. ​ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് മുൻ ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും പൂർണമായും വിച്ഛേദിച്ചിരുന്നു. കൂടാതെ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ നിലപാടുകളെയാണ് വലതുപക്ഷ സർക്കാർ തിരുത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home